• HOME
  • »
  • NEWS
  • »
  • gulf
  • »
  • ദുബായില്‍ മലയാളി യുവനടി ലോക് ഡൗണിൽ കുടുങ്ങി; ഷോപ്പിങിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു

ദുബായില്‍ മലയാളി യുവനടി ലോക് ഡൗണിൽ കുടുങ്ങി; ഷോപ്പിങിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു

എലിസബത് തെക്കേവീട്ടില്‍ രാജന്‍ എന്നാണ് എറണാകുളത്ത് സ്ഥിരതാമസമാക്കിയ നടിയുടെ പാസ്‌പോര്‍ട്ടിലെ പേര്.

എലിഷെറ റായ്

എലിഷെറ റായ്

  • Share this:
    ദുബായ്: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട മലയാളി യുവനടി ലോക് ഡൗണില്‍പ്പെട്ട് ദുബായിൽ കുടുങ്ങി. യുട്യൂബില്‍ റിലീസ് ചെയ്ത നിരവധി ഷോർട്ട് ഫിലിമുകളിൽ നായികയായി അഭിനയിച്ച ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എലിഷെറ റായി (27) ആണ് പാസ്പോർട്ട് നഷ്ടപ്പെട്ട് ദുബായിൽ കുടുങ്ങിയത്.

    TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]
    ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മാര്‍ച്ച് 13 നാണ് നടി യുഎഇയില്‍ എത്തിയത്. 18 നാണ് പാസ്പോർട്ട് നഷ്ടമായത്. ചിത്രീകരണം കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ യാത്ര മുടങ്ങി. എന്നാൽ പാസ്പോർട്ട് നഷ്ടമായെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. ബര്‍ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നഷ്ടപ്പെട്ടെന്നാണ് സംശയം. എന്നാൽ അന്വേഷിച്ചെങ്കിലും പാസ്പോര്‍ട്ട് തിരിച്ചുകിട്ടിയില്ല.

    എലിസബത് തെക്കേവീട്ടില്‍ രാജന്‍ എന്നാണ് എറണാകുളത്ത് സ്ഥിരതാമസമാക്കിയ നടിയുടെ പാസ്‌പോര്‍ട്ടിലെ പേര്. നമ്പര്‍-N 2453671.

    'ദേ പാല്' , കൊച്ചുഗള്ളി, പൊട്ടാസ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെയാണ്  എലിഷെറ റായ്  ശ്രദ്ധേയയായത്. എലിസബത് എന്ന പേര് മാറ്റി എലിഷെറ റായ് എന്നിട്ടതോടെ തനിക്ക് ഭാഗ്യമുണ്ടായെന്നും ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചതായും ജൂനിയര്‍ സില്‍ക്ക് സ്മിത എന്നറിയപ്പെടുന്ന നടി പറഞ്ഞു.
    Published by:Aneesh Anirudhan
    First published: