മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ കടിച്ച അമ്മയും അറസ്റ്റിൽ

അറസ്റ്റ് തടയാൻ ശ്രമിച്ചതിനും പൊലീസുകാരെ ആക്രമിച്ച കുറ്റത്തിനും അമ്മയ്ക്കും മകനുമെതിരെ കേസെടുത്തിട്ടുണ്ട്.

News18 Malayalam | news18
Updated: February 19, 2020, 7:33 AM IST
മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ കടിച്ച അമ്മയും അറസ്റ്റിൽ
handcuffs-arrest
  • News18
  • Last Updated: February 19, 2020, 7:33 AM IST
  • Share this:
ദുബായ്: മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ കടിച്ചു പരിക്കേല്‍പ്പിക്കാൻ അമ്മയുടെ ശ്രമം. സംഭവത്തെ തുടര്‍ന്ന് മകനൊപ്പം 45കാരിയായ അമ്മയും അറസ്റ്റിലായ സംഭവത്തിൽ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങി. ദുബായ് അൽ വർഖയിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരി ഭർത്താവിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ തെരഞ്ഞാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. 22കാരനായ പ്രതി അപ്പോൾ വീടിന് മുന്നിൽ തന്നെയുണ്ടായിരുന്നു.

Also Read-ഒന്നര വയസുകാരന്‍റെ കൊലപാതകം: അമ്മ പ്രതിയാണെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇയാളോട് വാഹനത്തിൽ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതേതുടർന്ന് കൈവിലങ്ങ് അണിയിക്കാൻ പൊലീസുകാരൻ പ്രതിയുടെ വീട്ടുകാരുടെ സഹായം തേടി. എന്നാൽ ഇതുകണ്ടെത്തിയ അമ്മ പൊലീസുകാരെ തടയാൻ ശ്രമിക്കുകയും ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ കടിക്കുകയുമായിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു.

പൊലീസ് വീട്ടിലെത്തിയ സമയത്ത് യുവാവ് ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റ് തടയാൻ ശ്രമിച്ചതിനും പൊലീസുകാരെ ആക്രമിച്ച കുറ്റത്തിനും അമ്മയ്ക്കും മകനുമെതിരെ കേസെടുത്തിട്ടുണ്ട്.
First published: February 19, 2020, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading