• HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19: മഹാരാഷ്ട്രയിൽ പകുതിയിലേറെ കൊറോണയും ദുബായിൽനിന്ന്; യുഎഇ ഇപ്പോഴും 'ഹൈ റിസ്ക്ക്' പട്ടികയിൽ ഇല്ല!

COVID 19: മഹാരാഷ്ട്രയിൽ പകുതിയിലേറെ കൊറോണയും ദുബായിൽനിന്ന്; യുഎഇ ഇപ്പോഴും 'ഹൈ റിസ്ക്ക്' പട്ടികയിൽ ഇല്ല!

COVID 19 | മഹാരാഷ്ട്രയിൽ ഇതുവരെ 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 18 പേരും ദുബായിൽനിന്ന് വന്നവരാണ്

news18

news18

  • Share this:
    മുംബൈ: ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ പകുതിയിലേറെ പേർക്കും രോഗം പിടിപെട്ടത് ദുബായിൽനിന്ന്. അതേസമയം ദുബായ് ഉൾപ്പെടുന്ന യുഎഇ ഇപ്പോഴും കോവിഡ് 19 ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല. മഹാരാഷ്ട്രയിൽ ഇതുവരെ 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 18 പേരും ദുബായിൽനിന്ന് വന്നവരാണ്. അതായത് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരിൽ 54.5 ശതമാനം പേർക്ക് രോഗം പിടിപെട്ടത് ദുബായിൽനിന്നാണ്. ഇവരിൽ കൂടുതൽ പേരും മാർച്ച് അഞ്ചിന് മുമ്പ് ദുബായിൽനിന്ന് വന്നവരാണ്.

    മാർച്ച് ഒന്നിന് ദുബായ് സന്ദർശിച്ച് മടങ്ങിയ സംഘത്തിലെ 15ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവർ മാർച്ച് ഒന്നിനാണ് ദുബായിൽനിന്ന് മടങ്ങിയത്. മുംബൈ, പൂനെ, നാഗ്പുർ, യവത്മാൽ എന്നിവിടങ്ങളിലുള്ളവരിലാണ് രോഗബാധ കണ്ടെത്തിയത്.

    കഴിഞ്ഞദിവസം വരെ യുഎഇയിൽ 85 പേരിലാണ് രോഗം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൊറോണ ബാധ റിസ്ക്ക് കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലായിരുന്നു യുഎഇ. മാർച്ച് അഞ്ച് വരെ ദുബായിൽനിന്നുള്ള യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പരിശോധിച്ചിരുന്നില്ല. ഇതുകാരണമാണ് മഹാരാഷ്ട്രയിൽ പതിനഞ്ചോളം പേർ ദുബായിൽനിന്ന് രോഗബാധയുമായി എത്തിയത്.
    You may also like:പനി, ചുമ, ശ്വാസ തടസം...! കോവിഡ് കാലത്തെ ഈ സുപരിചിത ഹലോ ട്യൂൺ ശബ്ദം ആരുടേത് ? [PHOTO]ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ [NEWS]COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ [NEWS]
    നിലവിൽ ഏഴ് രാജ്യങ്ങളാണ് കൊറോണ വൈറസ് ഹൈ റിസ്ക്ക് പട്ടികയിലുള്ളത്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, ഇറാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ. വിവിധ രാജ്യങ്ങളെയും രോഗലക്ഷണങ്ങളെയും അടിസ്ഥാനമാക്കി മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് നിലവിൽ ഐസൊലേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. ഹൈ റിസ്ക്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് രോഗലക്ഷണങ്ങളുമായി വരുന്നവരെ കാറ്റഗറി എ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇവരെ വിമാനത്താവളത്തിൽനിന്ന് ഉടൻതന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. മേൽപ്പറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ചതും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരുമാണ് കാറ്റഗറി ബിയിൽ ഉള്ളത്. ഇവരുടെ സാംപിൾ ശേഖരിച്ചശേഷൺ ക്വാറന്‍റൈനിലേക്ക് മാറ്റും. പൊതുവെ റിസ്ക്ക് കുറഞ്ഞ യാത്രക്കാരാണ് സി കാറ്റഗറിയിൽ. ഇവരെ 14 ദിവസം വീടുകളിൽ നിരീക്ഷിക്കും.
    Published by:Anuraj GR
    First published: