പെട്ടെന്ന് മടങ്ങേണ്ട പ്രവാസികൾ 30000 പേർ; 5 ശതമാനം ഗർഭിണികൾ; മുൻഗണന ലിസ്റ്റ് തയ്യാറാക്കി KMCC

വിമാന സർവീസ് അനുമതി ലഭിച്ചാൽ, അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാൻ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടും.

News18 Malayalam | news18
Updated: April 25, 2020, 10:49 PM IST
പെട്ടെന്ന് മടങ്ങേണ്ട പ്രവാസികൾ 30000 പേർ; 5 ശതമാനം ഗർഭിണികൾ; മുൻഗണന ലിസ്റ്റ് തയ്യാറാക്കി KMCC
news18
  • News18
  • Last Updated: April 25, 2020, 10:49 PM IST
  • Share this:
ഫുജൈറ: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായി നിൽക്കുന്നവരാണിവർ. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്.

മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും സുഗമവുമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിൽ അധികൃതരെ സഹായിക്കുന്നതിനു വേണ്ടിയാണ് പ്രവാസികളുടെ വിവരശേഖരണം നടത്തിയതെന്ന്  ദുബൈ കെ.എം.സി.സി അറിയിച്ചു. പദ്ധതി പ്രവാസികളിൽ വമ്പിച്ച പ്രതികരണവും പ്രതീക്ഷയുമാണ് ഉളവാക്കിയതെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു. തയാറാക്കിയ ലിസ്റ്റ് കേന്ദ്രസർക്കാരിന് സമർപ്പിക്കും.

You may also like:ബാർബർഷോപ്പും മദ്യഷോപ്പും തുറക്കാൻ അനുമതിയുണ്ടോ? വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം‍ [NEWS]പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം സജ്ജമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ [NEWS]നടൻ രവി വള്ളത്തോൾ അന്തരിച്ചു
[NEWS]


ഇതിനകം രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണുള്ളത്. ഇവരിൽ ഏറെയും ഇൻഷുറൻസ് സൗകര്യം ഇല്ലാത്തവരും സന്ദർശകവിസയിൽ എത്തിയവരുമാണ്. സന്ദർശകവിസയിൽ ഉള്ളവർക്കു വിസ പുതുക്കാതെ ഡിസംബർ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകൾ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ കാത്തിരിക്കുന്നവരാണ് ഗർഭിണികൾ. പ്രസവ ചെലവുകൾ താങ്ങാനാവില്ലെന്നതാണു അവരെ ആശങ്കയിലാക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ ഉൾക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം, വന്നിറങ്ങുന്ന എയർപോർട്ട് തുടങ്ങി സർക്കാരുകൾക്കും, പ്രാദേശിക ഭരണക്കൂടത്തിനും ആവശ്യമായ തയ്യാറടുപ്പുകൾക്ക് വേണ്ട അറിയിപ്പുകൾ മുൻകൂട്ടി നല്കുന്നതിനും പ്രയോറിറ്റി ട്രാവൽ ലിസ്റ്റിലെ വിവരങ്ങൾ സഹായകമാകും.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി  കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, അവരുടെ കുടുംബങ്ങൾ, തുടർപഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർത്ഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.

 വിമാന സർവീസ് അനുമതി ലഭിച്ചാൽ, അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാൻ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടും. ഈ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും അടിയന്തര യാത്രാനടപടികൾ നേടിയെടുക്കാൻ പ്രവാസിസമൂഹത്തെ പിന്തുണക്കുന്നവർക്കു കൃത്യമായ വിവരങ്ങൾ നൽകാനുമാണ് ഈ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എം.സി.സി അറിയിച്ചു.

First published: April 25, 2020, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading