കുട്ടികളെ വളർത്താൻ ഓൺലൈൻ വഴി 34.68 ലക്ഷം രൂപ തട്ടിയ സ്ത്രീ ദുബായിൽ അറസ്റ്റിലായി

ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ഇട്ടാണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത്.

news18
Updated: June 12, 2019, 12:52 PM IST
കുട്ടികളെ വളർത്താൻ  ഓൺലൈൻ വഴി 34.68 ലക്ഷം രൂപ തട്ടിയ സ്ത്രീ ദുബായിൽ അറസ്റ്റിലായി
fraud
  • News18
  • Last Updated: June 12, 2019, 12:52 PM IST
  • Share this:
ദുബായ്: കുട്ടികളെ വളർത്താനായി ഓൺലൈൻ വഴി സഹായം തേടി തട്ടിപ്പ് നടത്തിയ സ്ത്രീ ദുബായിൽ അറസ്റ്റിലായി. 34.68 ലക്ഷം രൂപയാണ് ഇത്തരത്തിൽ സ്ത്രീ തട്ടിയെടുത്തത്. യുറോപ്യൻ സ്വദേശിയായ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.

ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ഇട്ടാണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത്. അതേസമയം അറസ്റ്റിലായ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ദുബായ് പൊലീസ് പുറത്ത് വിട്ടിട്ടില്ല.

also read: 'ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനം': പി.സി ജോർജ്

കുട്ടികളുടെ ചിത്രങ്ങൾ ഓൺലൈൻ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ബ്രിഗേഡിയർ ജമാൽ അൽ സലീം അൽ ജലാഫ് പറയുന്നത്.

താന്‍ വിവാഹ മോചിതയാണെന്നും സ്വന്തമായി കുട്ടികളെ വളർത്തുകയാണെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ മുൻ ഭർത്താവ് ഇ ക്രൈം പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്തതോടെയാണ് ഇവരുടെ തട്ടിപ്പ് പുറത്തു വന്നത്. കുട്ടികൾ തനിക്കൊപ്പമാണെന്ന് ഇയാൾ വ്യക്തമാക്കിയതായി ബ്രിഗേഡിയർ അൽ ജലാഫ് പറഞ്ഞു.

17 ദിവസം കൊണ്ടാണ് ഇവർ 34.68 ലക്ഷം രൂപ തട്ടിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വ്യാജ യാചനകളെ കുറിച്ച് റമദാന് മുമ്പ് തന്നെ പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
First published: June 12, 2019, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading