HOME » NEWS » Gulf »

അമ്മ കൊലപ്പെടുത്തിയതോ? ഏഴ് കുട്ടികൾ വീടിനുള്ളിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ വിധി നവംബർ 18ന്

അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികളാണ് വീടിനുള്ളിൽ തീയും പുകയും നിറഞ്ഞതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്

News18 Malayalam | news18-malayalam
Updated: November 6, 2019, 5:25 PM IST
അമ്മ കൊലപ്പെടുത്തിയതോ? ഏഴ് കുട്ടികൾ വീടിനുള്ളിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ വിധി നവംബർ 18ന്
fire death
  • Share this:
ഏഴ് കുട്ടികൾ വീടിനുള്ളിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരായ വിചാരണ ഡിബ്ബ അൽ ഫുജൈറ കോടതിയിൽ തുടരുന്നു. കുട്ടികളെ അമ്മ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. കേസ് നവംബർ 18ന് വിധി പറയാൻ മാറ്റിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികളാണ് വീടിനുള്ളിൽ തീയും പുകയും നിറഞ്ഞതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്. ഇതിൽ നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നു.

രണ്ട് വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പുലർച്ചെ 4.50നായിരുന്നു വീട്ടിൽ തീപിടുത്തമുണ്ടായത്. ഈ സമയം മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു കുട്ടികൾ. തീപിടുത്തത്തെ തുടർന്ന് വീടിനുള്ളിൽ പുക നിറഞ്ഞതോടെ കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തിയെങ്കിലും കുട്ടികളെ ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച പൊലീസ്, കുട്ടികളുടെ മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി. അമ്മയാണ് മുറി പൂട്ടിയതെന്ന് കണ്ടെത്തിയതോടെ അവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
First published: November 6, 2019, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories