നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മകളുടെ മൃതദേഹം അമ്മ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചുവെച്ചത് അഞ്ചു വര്‍ഷം; 60 വയസുകാരി അറസ്റ്റില്‍

  മകളുടെ മൃതദേഹം അമ്മ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചുവെച്ചത് അഞ്ചു വര്‍ഷം; 60 വയസുകാരി അറസ്റ്റില്‍

  സംഭവ സ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ചപ്പോള്‍ ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്‌റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി

  News18 Malayalam

  News18 Malayalam

  • Share this:
   കുവൈത്ത്: മകളുടെ മൃതദേഹം(Dead Body) അഞ്ചു വര്‍ഷത്തോളം ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്. തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.

   സംഭവ സ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ചപ്പോള്‍ ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്‌റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. പരിശോധിക്കാനെത്തിയ പൊലീസിനെ യുവാവിന്റെ സഹോദരനും അമ്മയു ചേര്‍ന്ന് തടഞ്ഞു. മൃതദഹവശിഷ്ടം കണ്ടെത്തിയതോടെ അമ്മയെയും പൊലീസിനെ തടഞ്ഞ മകനെയും അറസ്റ്റു ചെയ്തു.

   വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമായി മകളെ പൂട്ടിയിട്ടതെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മകള്‍ മരിച്ചതോടെ ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്ന് പൊലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.

   മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി അറസ്റ്റു ചെയ്തവരെ പ്രോസിക്യൂഷന് കൈമാറി.

   Dubai Woman Fined| ഭർത്താവിന്റെ ഫോൺ നമ്പറും സ്വകാര്യ ചാറ്റും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു; ഭാര്യയ്ക്ക് 2000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി

   ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന (Violating Hausband's Privacy) പരാതിയില്‍ ഭാര്യയ്ക്ക് 2000 ദിര്‍ഹം (Dh2000) പിഴ (Fine) വിധിച്ച് ദുബായ് കോടതി (Dubai Court). ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും അദ്ദേഹത്തിന്റെ വീടിന്റെ ചിത്രവും അദ്ദേഹവുമായുള്ള ചില വാട്സാപ്പ് ചാറ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ (Social media) പുറത്തുവിട്ടതിനാണ് നടപടി. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് (Divorce Case) നടന്നുവരുന്നതിനിടെയാണ് നടപടി.

   40 വയസുകാരിയായ സ്വദേശി വനിതയാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം. തന്റെ ഫോണ്‍ നമ്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

   തന്റെ സ്വകാര്യത ലംഘിക്കുന്ന നടപടികളാണ് ഭാര്യ ചെയ്തതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം കോടതിയില്‍ ഭാര്യ കുറ്റം നിഷേധിച്ചു. എന്നാല്‍ വാദത്തിനൊടുവില്‍ ഭാര്യ കുറ്റക്കാരി തന്നെയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ കുറച്ചുകൂടി കടുത്ത ആവശ്യപ്പെട്ട് വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}