• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചായ കുടിച്ച് 48 പേരുടെ ബോധം പോയ സംഭവത്തിന്‍റെ ചുരുളഴിച്ച് ദുബായ് പൊലീസ്

കുതിരലായത്തിൽ നിന്ന് ചായ കുടിച്ചതിനു ശേഷം 48 പേർ മയങ്ങിവീണ സംഭവത്തിന്‍റെ ചുരുളഴിച്ച് ദുബായ് പൊലീസ്.

news18india
Updated: March 20, 2019, 10:43 AM IST
ചായ കുടിച്ച് 48 പേരുടെ ബോധം പോയ സംഭവത്തിന്‍റെ ചുരുളഴിച്ച് ദുബായ് പൊലീസ്
കുതിരലായത്തിൽ നിന്ന് ചായ കുടിച്ചതിനു ശേഷം 48 പേർ മയങ്ങിവീണ സംഭവത്തിന്‍റെ ചുരുളഴിച്ച് ദുബായ് പൊലീസ്.
  • News18 India
  • Last Updated: March 20, 2019, 10:43 AM IST IST
  • Share this:
ദുബായ്: ചായ കുടിച്ചതിനു ശേഷം 48 പേർ കുതിരലായത്തിൽ  മയങ്ങിവീണ സംഭവത്തിന്‍റെ ചുരുളഴിച്ച് ദുബായ് പൊലീസ്. ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ സ്പെഷ്യലൈസ്ഡ് ഫോറൻസിക് സെക്ഷൻ ഡയറക്ടർ എബ്റ്റിസം അൽ അബ്ദോലിയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. കുതിരലായത്തിലെ ജോലിക്കാരെല്ലാം മയക്കുമരുന്ന ഉപയോഗിച്ചതാണ് ഒരുമിച്ച് മയങ്ങിവീഴാൻ കാരണമായതെന്നാണ് വിശദീകരണം.

"ആദ്യം ഞങ്ങൾ വിചാരിച്ചത് ഇത് ഭക്ഷ്യവിഷബാധയാണെന്നാണ്. എന്നാൽ പിന്നീടാണ് കാര്യം മനസിലായത്. കുതിരലായത്തിലെ ജോലിക്കാരിൽ ഒരാൾ കുതിരകൾക്ക് വേദനസംഹാരിയായി നൽകുന്ന മരുന്ന് കുതിരലായത്തിലെ ക്ലിനിക്കിൽ നിന്നെടുത്ത് ചായയിൽ കലർത്തുകയായിരുന്നു" - സംഭവത്തെക്കുറിച്ച് എബ്റ്റിസം അൽ അബ്ദോലി ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന പന്ത്രണ്ടാമത് ഇന്‍റർനാഷണൽ സിംപോസിയത്തിൽ പറഞ്ഞു.

മയങ്ങിവീണ 48 പേരും റഷിദ് ആശുപത്രിയിൽ ആയിരുന്നു ചികിത്സ തേടിയത്. ജോലിക്കാരുടെ ശരീരത്തിൽ നിന്ന് 112 സാംപിളുകൾ എടുത്ത് പരിശോധിച്ചെങ്കിലും വിഷമയമുള്ള ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത് വളരെ അപൂർവമായ ഒരു കേസ് ആയിരുന്നു. ഒപ്പം,
നിഗൂഢത നിറഞ്ഞതും. കഫിറ്റീരിയയിൽ ചായ കുടിച്ച തൊഴിലാളികൾ കുതിരലായത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ മയങ്ങി വീഴുകയായിരുന്നു.

ഷാംപൂ വാങ്ങാൻ ചില്ലറ ചോദിച്ച ഭാര്യയ്ക്ക് റെയിൽവേ ക്ലർക്കായ ഭർത്താവിന്‍റെ ക്രൂരമർദ്ദനം

വാട്ടർ ടാങ്ക്, പാൽ, ചായപ്പാത്രം എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ എടുത്ത് പരിശോധിച്ചതായി ദുബായ് പൊലീസിലെ ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ഡിപ്പാർട്മെന്‍റ് മേജർ അദ്നൻ ലൻജാവി പറഞ്ഞു. എന്നാൽ, ഇതിലൊന്നും വിഷമയമുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Loading...

അതേസമയം, കുതിരകൾക്ക് നൽകാൻ കൊണ്ടുവന്ന ഈ വേദനസംഹാരി ഉറുഗ്വേയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കുതിരലായത്തിലെ ഡോക്ടർ പറഞ്ഞതായും മേജർ ലൻജാവി പറഞ്ഞു. സംഭവം നടക്കുന്നതിന് മൂന്നാഴ്ച മുമ്പ് ഒരു ബോട്ടിൽ മരുന്ന് കാണാതായിരുന്നെന്നും എന്നാൽ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 48 ജോലിക്കാർ ഒരുമിച്ച് മയങ്ങിവീണ സംഭവം ദുബായ് പൊലീസിനെ കുഴക്കിയിരുന്നു. കൂട്ട കൊലപതകശ്രമമാണ് ഇതെന്ന് ആയിരുന്നു ആദ്യം ദുബായ് പൊലീസ് കരുതിയിരുന്നത്.

First published: March 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...