തുണിയുടുക്കാതെ യുവതിയുടെ വീട്ടിലെത്തി; സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു; ദുബായിൽ യുവാവ് ജയിലിൽ

പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

News18 Malayalam | news18-malayalam
Updated: December 21, 2019, 3:30 PM IST
തുണിയുടുക്കാതെ യുവതിയുടെ വീട്ടിലെത്തി; സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു; ദുബായിൽ യുവാവ് ജയിലിൽ
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: വിവസ്ത്രനായി അറബി സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് ദുബായിൽ ജയിലിലായി. 21കാരനായ യുഎഇ യുവാവിനെ മൂന്നുമാസത്തേക്ക് ജയിലിൽ അടയ്ക്കാനാണ് ദുബായ് കോടതി വിധിച്ചത്. ഇയാൾ ബുർ ദുബായിലെ അറബി സ്ത്രീയുടെ വീട്ടിലാണ് നഗ്നനായി അതിക്രമിച്ചുകയറിയത്. സ്ത്രീയുടെ മകന്റെ സുഹൃത്താണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നു.

സ്ത്രീ വിവരം അറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. അനുമതി ഇല്ലാതെ യുവാവ് നിരവധി തവണ തന്റെ വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥ കോടതിയിൽ പറഞ്ഞു. പേടികൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാത്തതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വീണ്ടും അതിക്രമിച്ചുകയറാൻ ശ്രമിച്ചതോടെയാണ് പൊലീസിനെ അറിയിക്കാൻ വീട്ടുടമസ്ഥ തീരുമാനിച്ചത്.

Also Read- വളർത്തു നായയെ തിരയാൻ വിമാനം വാടകയ്ക്കെടുത്ത് യുവതി

പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് കൂട്ടാക്കിയില്ല. കൈയിൽ പിടിച്ച് വലിച്ച പൊലീസുകാരനെ കൈമുട്ട് കൊണ്ട് ഇടിക്കുകയും ആക്രമിക്കുകയുമായിരുന്നു. പൊലീസുകാരന്റെ ചുണ്ടുപൊട്ടി ചോര പുറത്തുചാടി. ഒടുവിൽ രണ്ടു പൊലീസുകാർ ചേർന്ന് ബലംപ്രയോഗിച്ച് യുവാവിനെ വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രണ്ടു പൊലീസുകാരുടെയും കാലിനും മുഖത്തും ആക്രമണത്തിൽ പരിക്കേറ്റു. ചോദ്യം ചെയ്യലിനിടെ യുവാവ് കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു.

 
Published by: Rajesh V
First published: December 21, 2019, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading