'ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്താണ് സൗദി'; സൽമാൻ രാജാവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

'സൌദിയിൽ വന്നിറങ്ങി. ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സുപ്രധാന സന്ദർശനത്തിന് തുടക്കം കുറിക്കുന്നു'- പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: October 29, 2019, 8:07 PM IST
'ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്താണ് സൗദി'; സൽമാൻ രാജാവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
king-salman-modi
  • Share this:
റിയാദ്: സൗദി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്താണ് സൗദിയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 'സൌദിയിൽ വന്നിറങ്ങി. ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സുപ്രധാന സന്ദർശനത്തിന് തുടക്കം കുറിക്കുന്നു'- പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസിസ് അൽ സൗദ്, കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ അബ്ദുൽഅസിസ് അൽ സൗദ് രാജകുമാരൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി നിരവധി മന്ത്രിമാരുമായും പ്രധാനമന്ത്രി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ഊർജം, തൊഴിൽ, കൃഷി, ജലസേചനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചില കരാറുകളിലും ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവെച്ചിട്ടുണ്ട്.

റിയാദില്‍ ഇന്ന് നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. നയതന്ത്രസംഘവും വ്യവസായപ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്.
First published: October 29, 2019, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading