Expats Return | സൗദിയിൽ നിന്നും നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്താൽ മരിച്ചു

റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടര്‍ വിമാനത്തിൽ മടങ്ങാനിരിക്കുകയായിരുന്നു സമദ്.

News18 Malayalam | news18-malayalam
Updated: June 21, 2020, 3:38 PM IST
Expats Return | സൗദിയിൽ നിന്നും നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്താൽ  മരിച്ചു
അബ്ദുൾ സമദ്
  • Share this:
തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടര്‍ വിമാനത്തിൽ മടങ്ങാനിരിക്കുകയായിരുന്നു സമദ്.

ഇദ്ദേഹം സൗദിയിലെത്തിയിട്ട് 34 വര്‍ഷങ്ങളായി. റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഹദ്ദാറയിലെ നഗരസഭ മേധാവിയുടെ പേഴ്സനല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

You may also like:COVID 19 | നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട് [NEWS]KL -01 BJ 4836 നമ്പർ ഓട്ടോയിൽ യാത്ര ചെയ്തിട്ടുണ്ടോ? തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീർണം [NEWS] Sushant Singh Rajput|സുശാന്ത് സിംഗിന്റെ മരണം ; ആത്മഹത്യാ പ്രേരണയ്ക്ക് റിയ ചക്രവർത്തിക്കെതിരെ പരാതി [PHOTO]

ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (വീഡിയോഗ്രാഫര്‍, ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് പള്ളിപ്പുറം എന്ന ഷാനു (ജിസാന്‍), അനീസ, സുമയ്യ, മുര്‍ഷിദ.
First published: June 21, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading