മസാജ് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വരുത്തി; പ്രവാസിയുടെ ലക്ഷങ്ങൾ കവർന്നു

മസാജ് ചെയ്യുന്നതിന്റെ ബിസിനസ് കാർഡ് വാട്സ്ആപ്പിലൂടെ കണ്ടാണ് ഇവരെ ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ നേപ്പാളി സ്വദേശി പറഞ്ഞു.

news18
Updated: July 26, 2019, 2:36 PM IST
മസാജ്  വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വരുത്തി;  പ്രവാസിയുടെ  ലക്ഷങ്ങൾ കവർന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 26, 2019, 2:36 PM IST
  • Share this:
ദുബായ്: മസാജ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് ലക്ഷങ്ങൾ കവർന്നു. ദുബായിലാണ് സംഭവം. ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷമാണ് ഒരു കൂട്ടം നൈജീരിയൻ സ്ത്രീകൾ പ്രവാസിയെ കവർച്ചയ്ക്കിരയാക്കിയത്. നേപ്പാളി സ്വദേശിയായ ഡ്രൈവറാണ് കവർച്ചയ്ക്ക് ഇരയായത്. 11, 26,660 രൂപയാണ് ഇയാളിൽ നിന്ന് കവർന്നത്.

also read: ദുബായിൽ 16കാരനെ കൂട്ടമാനഭംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

ഈ സ്ത്രീകൾ ഇയാളെ ആക്രമിക്കുകയും പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. 2018 ജൂൺ 10നാണ് അൽ റാഫ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സമാനമായ മറ്റൊരു കേസിലാണ് ഇവർ അറസ്റ്റിലായത്.

മസാജ് ചെയ്യുന്നതിന്റെ ബിസിനസ് കാർഡ് വാട്സ്ആപ്പിലൂടെ കണ്ടാണ് ഇവരെ ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ നേപ്പാളി സ്വദേശി പറഞ്ഞു. ഇതിൽ പറയുന്നതനുസരിച്ച് അൽ റാഫയിലെ ഒരു ഫ്ലാറ്റിൽ എത്തി. എട്ടോളം സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. അവർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു- കവർച്ചയ്ക്ക് ഇരയായ പ്രവാസി പറഞ്ഞു.

ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്ന് പറഞ്ഞ ശേഷം അവർ തന്നെ വിട്ടയക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സുരക്ഷ ക്യാമറ സംവിധാനങ്ങളില്ലാത്ത സ്ഥലത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ ഓഗസ്റ്റ് 1ന് നടക്കും.

First published: July 26, 2019, 2:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading