നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദി അംബാസഡറുടെ മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് 'അപമാനിച്ചു'; പാക് വിദേശകാര്യ മന്ത്രിക്കെതിരെ സോഷ്യൽമീഡിയ

  സൗദി അംബാസഡറുടെ മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് 'അപമാനിച്ചു'; പാക് വിദേശകാര്യ മന്ത്രിക്കെതിരെ സോഷ്യൽമീഡിയ

  ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

  • Share this:
   സൗദി അറേബ്യ അംബാസഡർക്കു മുന്നിൽ കാലിൻമേൽ കാൽ കയറ്റി വെച്ച് ഇരുന്നതിന്റെ പേരിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്കെതിരെ വിമർശനം. സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് മാലിക് ഇസ്ലാമാബാദിൽ എത്തിയപ്പോൾ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടയിലെ ചിത്രമാണ് ചർച്ചാ വിഷയം.

   നവാഫ് ബിൻ സെയ്ദ് മാലിക്കിന് മുന്നിൽ കാലിന്മേൽ കാൽ കയറ്റിവെച്ചുള്ള ഷാ മഹമൂദിന്റെ ഇരിപ്പ് അദ്ദേഹത്തെ അപമാനിക്കുന്നതാണെന്ന് സൗദി നെറ്റിസൺസ് പറയുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
   Also Read-Right to privacy | അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപയോളം പിഴ; നിയമ ഭേദഗതിയുമായി UAE

   പാക് സ്വദേശികളും ഷായ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോറി സൗദി ഫ്രണ്ട്സ് എന്ന ഹാഷ്ടാഗിൽ സൗദി ജനതയോട് മാപ്പ് പറഞ്ഞാണ് പാകിസ്ഥാൻ സ്വദേശികൾ ട്വിറ്ററിൽ എത്തിയത്.

   Also Read-Right to privacy | അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപയോളം പിഴ; നിയമ ഭേദഗതിയുമായി UAE

   കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് അടുത്തിടെ കോടികളുടെ സാമ്പത്തിക സഹായമാണ് സൗദി നൽകിയത്. ഇതിനിടയിലാണ് സന്ദർശനത്തിനെത്തിയ അൽ മാലിക്കിയുടെ മുന്നിൽ കാൽ കയറ്റിവെച്ചുള്ള ഷാ മഹ്മൂദിന്റെ ഇരുത്തം പാക്കിസ്ഥാൻ സ്വദേശികളെ പ്രകോപിപ്പിച്ചത്.

   ഷാ മഹ്മൂദിന്റെ ഇരുത്തം മര്യാദകേടാണെന്നും ഇരുത്തം ഇസ്ലാമിക വിരുദ്ധമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. മഹ്മൂജ് ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചുവെന്നും മാപ്പ് ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.
   Published by:Naseeba TC
   First published: