ദുബായ്- ഷാർജ യാത്ര ഇനി എളുപ്പമാകും; പുതിയ റോഡ് അടുത്തമാസം ഗതാഗതത്തിനായി തുറക്കും

ഇരുദിശയിലേക്കും മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും

news18
Updated: May 26, 2019, 8:02 AM IST
ദുബായ്- ഷാർജ യാത്ര ഇനി എളുപ്പമാകും; പുതിയ റോഡ് അടുത്തമാസം ഗതാഗതത്തിനായി തുറക്കും
News18
  • News18
  • Last Updated: May 26, 2019, 8:02 AM IST
  • Share this:
`ദുബായ്: രണ്ട് പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുന്ന ദുബായ് എയർപോർട്ട് റോഡിന് സമാന്തരമായുള്ള ട്രിപ്പോളി സ്ട്രീറ്റ് വികസനപദ്ധതി 90 ശതമാനം പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഷേഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്‌സ് റോഡിനെയും ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ജൂൺ അവസാനത്തോടെ ഗതാഗതത്തിന് തുറക്കും. ഇതോടെ ദുബായ് - ഷാർജ റൂട്ടിൽ ഗതാഗതം എളുപ്പമാകും. കൂടാതെ വർഖ, മിർദിഫ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും എളുപ്പമാകും. പദ്ധതി പൂർത്തിയാകുമ്പോൾ ഇരുദിശയിലേക്കും മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് ആർടിഎ. ചെയർമാൻ മാതർ അൽ തായർ വ്യക്തമാക്കി.
പുതിയ റോഡ് വരുന്നതോടെ തിരക്ക് 30 ശതമാനംവരെ കുറയുമെന്നും അധികൃതർ വ്യക്തമാക്കി. അൽ അമർദി-അൽ ഖവനീജ്, അൽ അവീർ-റാസ് അൽ ഖോർ പാതകൾക്കും സമാന്തരമായാണ് പുതിയ റോ‍‍ഡ് വരുന്നത്. മിർദിഫ് സിറ്റി സെന്റർ മുതൽ ഷേഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് വരെ ആറര കിലോമീറ്റർ റോഡിന് വീതി കൂട്ടും. ഇവിടെ നിന്ന് എമിറേറ്റ്‌സ് റോഡുവരെ ഇരു വശത്തേക്കും മൂന്ന് ലെയിനുകൾ വീതമുള്ള പുതിയൊരു റോഡും വരും.ട്രിപ്പോളി- അൾജിരീയ സ്ട്രീറ്റിലെ ഇന്റർചേഞ്ചും നവീകരിക്കുന്നുണ്ട്. മൂന്ന് ലെയിനുകളുള്ള ഒരു തുരങ്കം ഇവിടെ വരുന്നതോടെ തിരക്കുള്ള സമയങ്ങളിൽ പോലും ഇന്റർസെക്‌ഷനിലെ കാത്തിരിപ്പ് സമയം ഒരു മിനുട്ടായി ചുരുങ്ങും. പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് റോഡിൽ ഒട്ടകങ്ങൾക്ക് റോഡ് മുറിച്ച് കടക്കാനായി രണ്ടു പ്രത്യേക തുരങ്കപാതകളുമുണ്ടാകും. ട്രിപ്പോളി സ്ട്രീറ്റിൽനിന്ന് എമിറേറ്റ്‌സ് റോഡിലേക്ക് ഷാർജയുടെ ദിശയിൽ മൂന്ന് ലെയിനുകൾ വീതമുള്ള ഒരു പാലവും വരും. എമിറേറ്റ്‌സ് റോഡ് വഴി ഷാർജയിലേക്ക് പോകുന്നവർക്ക് ഇതുവഴിയുള്ള യാത്ര എളുപ്പമാകും.

First published: May 26, 2019, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading