• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇനി കുറഞ്ഞ വരുമാനക്കാർക്കും യുഎഇയിൽ കുടുംബത്തെ സ്പോൺസർ ചെയ്യാം; പുതിയ നിയമം നിലവിൽ വന്നു

വിദേശീയരായ ജോലിക്കാരുടെ കുടുംബ സ്ഥിരത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

news18
Updated: July 15, 2019, 9:28 PM IST
ഇനി കുറഞ്ഞ വരുമാനക്കാർക്കും യുഎഇയിൽ കുടുംബത്തെ സ്പോൺസർ ചെയ്യാം; പുതിയ  നിയമം നിലവിൽ വന്നു
പ്രതീകാത്മക ചിത്രം
news18
Updated: July 15, 2019, 9:28 PM IST
അബുദാബി: യു എ യിൽ താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യണമെങ്കിൽ ഇനി ശമ്പളം മാത്രം മാനദണ്ഡം. താമസ സൗകര്യമില്ലാതെ 4, 000 ദിർഹം സമ്പാദിക്കുന്നവർക്കും കമ്പനി നൽകുന്ന താമസ സൗകര്യത്തോടു കൂടി 3000 ദിർഹം സമ്പാദിക്കുന്നവർക്കും അവരുടെ കുടുംബത്തെ യുഎയിൽ സ്പോൺസർ ചെയ്യാവുന്നതാണ്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് എമിററ്റൈസേഷൻ ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ഏതായാലും പുതിയ തീരുമാനത്തിലൂടെ രാജ്യത്ത് താമസിക്കുന്ന വിദേശിയായ ഒരാൾക്ക്, അത് പുരുഷനായാലും സ്ത്രീ ആയാലും, അവരുടെ കുടുംബാംഗങ്ങളെ കൊണ്ടു വരാവുന്നതാണ്. പങ്കാളിയെയും 18 വയസിൽ താഴെയുള്ള മക്കളെയും യുഎയിൽ താമസിക്കുന്നതിന് കൊണ്ടു വരാവുന്നതാണ്.

ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യക്കാരനായ ഡ്രൈവർക്ക് ഒരു വർഷം തടവ്

കുടുംബത്തിന്‍റെ വരുമാനം കമ്പനി നൽകുന്ന താമസസ്ഥലത്തോടു കൂടി 3000 ദിർഹം ഉള്ളവർക്കും താമസസ്ഥലം ഇല്ലാതെ 4000 ദിർഹം സമ്പാദിക്കുന്നവരുമാണ് ഇതിന്‍റെ പരിധിയിൽ വരുന്നത്.

'വിദേശീയരായ ജോലിക്കാരുടെ കുടുംബ സ്ഥിരത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

First published: July 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...