യുഎഇക്ക് പുതിയ ദേശീയ മുദ്ര; അറിയാം ഈ കാര്യങ്ങൾ

ഇംഗീഷില്‍ ദി എമിറേറ്റ്സ് എന്നും അറബിയില്‍ അല്‍ ഇമാറാത്ത് എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: January 9, 2020, 6:10 PM IST
യുഎഇക്ക് പുതിയ ദേശീയ മുദ്ര; അറിയാം ഈ കാര്യങ്ങൾ
News18
  • Share this:
ദുബായ്: യുഎഇയുടെ നേട്ടങ്ങളുടെയും അഭിലാഷങ്ങളുടെയും സാംസ്കാരിക വൈവിധ്യങ്ങളുടെയും പ്രതീകമായി പുതിയ ദേശീയ മുദ്ര യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നു പുറത്തിറക്കി.

Also Read- യുഎഇയിൽ ടൂറിസ്റ്റ് വിസ ഇനി അഞ്ചുവർഷത്തേക്ക്

ഏഴ് വരകള്‍ യുഎഇയിലെ ഏഴ് എമിറേറ്റുകളെയാണ് സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ഇംഗീഷില്‍ ദി എമിറേറ്റ്സ് എന്നും അറബിയില്‍ അല്‍ ഇമാറാത്ത് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. 2021ലാണ് രാഷ്ട്ര രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികം യുഎഇ ആഘോഷിക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം അടുത്ത 50 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനും രാജ്യം തയ്യാറാക്കും. അടുത്ത അന്‍പത് വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള വര്‍ഷമായാണ് 2020നെ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.49 എമിറാത്തി കലാകാരന്മാര്‍ രൂപകല്‍പന ചെയ്ത ലോഗോകളില്‍ നിന്ന് മൂന്നെണ്ണത്തിനെയാണ് അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു അവസാന തെരഞ്ഞെടുപ്പ്. ഇഷ്ടമുള്ള ലോഗോയ്ക്ക് വോട്ട് ചെയ്യാന്‍ യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്.

ആളുകള്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടിനും രാജ്യത്ത് ഒരോ മരം വീതം നട്ടുപിടിപ്പിക്കുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചിരുന്നു. ഒരു കോടിയോളം വോട്ടുകളാണ് ലോഗോ തെരഞ്ഞെടുക്കാനായി ലഭിച്ചത്. ഇതനുസരിച്ച് രാജ്യത്ത് ഒരു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു.

  • 7 എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴുവരകളാണ് ലോഗോക്കുള്ളത്.

  • യുഎഇ ഭൂപടത്തിന്റെ മാതൃകയിലാണ് വരകൾ.

  • രാജ്യത്തിന്റെ തുറന്ന സമീപനം, സഹിഷ്ണുത, വിശ്വാസ്യത, നൂതന ആശയങ്ങൾ, ലാളിത്യം, സഹായങ്ങൾ, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നീ 7 മൂല്യങ്ങളും ലോഗോയിൽ പ്രതിഫലിക്കുന്നു.

  • രാജ്യാന്തര തലത്തിൽ നടന്ന വോട്ടിങ്ങിലാണ് ലോഗോ തെരഞ്ഞെടുത്തത്.

  • തെരഞ്ഞെടുത്ത ലോഗോയ്ക്ക് അനുകൂലമായി 1.6 കോടി പേർ വോട്ട് ചെയ്തു.

  • സ്വദേശി കലാകാരന്മാർ, എഴുത്തുകാർ, കവികൾ, ഡിസൈനർമാർ എന്നിവരുൾപ്പെടുന്ന 49 പേർ പങ്കുവച്ച ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ലളിതവും അർഥപൂർണവുമായ ലോഗോ ഡിസൈൻ ചെയ്തത്.
 
Published by: Rajesh V
First published: January 9, 2020, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading