നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Gulf News | ദുബായിയിലെ യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കുന്ന പുതിയ റോഡ് വരുന്നു

  Gulf News | ദുബായിയിലെ യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കുന്ന പുതിയ റോഡ് വരുന്നു

  പദ്ധതി പൂർത്തിയാകുമ്പോൾ റാസൽഖോർ റോഡിൽ മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് യാത്രചെയ്യാൻ കഴിയും

  • Share this:
   തിരക്കേറിയ വാഹനഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ ദുബായ് (Dubai) എന്നും ശ്രമിക്കാറുണ്ട്. ഇപ്പോൾ യാത്രാ സമയം മൂന്നിലൊന്നായി കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന റോഡ് ദുബായിൽ ഒരുങ്ങുകയാണ്.

   റാസ് അൽ ഖോർ (Ras Al Khor Roads ) റോഡിൽ ദുബായ്-അൽ ഐൻ റോഡ് ഇന്റർസെക്‌ഷൻ (Dubai-Al Ain Road intersection) മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (Sheikh Mohammed bin Zayed Road) വരെ എട്ട് കിലോമീറ്ററിലാണ് ശൈഖ് റാഷിദ് ബിൻ സയീദ് റോഡ്‌സ് ഇംപ്രൂവ്‌മെന്റ് കോറിഡോർ (Sheikh Rashid bin Saeed Roads Improvement Corridor) എന്ന പദ്ധതി.

   ഇത് ഗതാഗത യോഗ്യമായാൽ യാത്രാ സമയം മൂന്നിലൊന്നാകും.പദ്ധതി പൂർത്തിയാകുമ്പോൾ പ്രധാന റോഡിലെ യാത്രാസമയം 20 മിനിട്ടിൽ നിന്ന് ഏഴ് മിനിറ്റായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) (Roads and Transport Authority, RTA) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മത്തർ മുഹമ്മദ് അൽ തായർ പറഞ്ഞു.

   അപ്പോൾ റാസൽഖോർ റോഡിൽ മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് യാത്രചെയ്യാൻ കഴിയും. ലഗൂൺസ്, ദുബായ് ക്രീക്ക് ഹാർബർ, മൈദാൻ ഹൊറൈസൺസ്, റാസൽ ഖോർ, അൽ വാസൽ, നാദ് അൽ ഹമർ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ആറരലക്ഷത്തോളം പേർക്ക് ഇതിലൂടെ നേരിട്ട് പ്രയോജനമുണ്ടാകുമെന്ന് അൽ തായർ പറഞ്ഞു.

   എട്ട് കിലോമീറ്റർ നീളുന്ന ശൈഖ് റാഷിദ് ബിൻ സയീദ് റോഡ്‌സ് ഇംപ്രൂവ്‌മെന്റ് കോറിഡോറിന്റെ നിർമ്മാണം 50 ശതമാനം പൂർത്തിയായതായി ആർടിഎ അറിയിച്ചു.

   നവീകരണ പ്രവർത്തനങ്ങളിൽ രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങളുടെ നിർമാണവും ഉൾപ്പെടുന്നു.
   ആർടിഎ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്‌സ് ഇംപ്രൂവ്‌മെന്റ് കോറിഡോർ. ഷെയ്ഖ് റാഷിദ് ബിൻ സയീദ് ക്രോസിംഗിന്റെ നിർമ്മാണവും അതിൽ ഉൾപ്പെടും. ദുബായ് ക്രീക്ക് ഹാർബർ പ്രോജക്റ്റിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലുള്ള തെരുവുമായി ബർ ദുബായിലെ അൽ ജദ്ദാഫിനെ ബന്ധിപ്പിക്കുന്നതിന് ദുബായ് ക്രീക്കിന് മുകളിലൂടെ കടന്നുപോകുന്ന പാലം ആണ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് ക്രോസിംഗ് എന്ന് അൽ തായർ വിശദീകരിച്ചു.

   മൂന്ന് മുതൽ നാല് വരെ വരിയായി ഓരോ ദിശയിലും റാസ് അൽ ഖോർ റോഡുകൾ വീതി കൂട്ടും. ദുബായ് റോഡുകളിലെ സുരക്ഷാ വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി രണ്ടു വരി സർവീസ് റോഡ് നിർമ്മിക്കുന്നതും പദ്ധതിയിലുണ്ട്. ഒപ്പം നിലവിലുള്ള ഓവർലാപ്പ് ട്രാഫിക് സ്പോട്ടുകൾ ഒഴിവാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നതായി അൽ തായർ വ്യക്തമാക്കി.
   Published by:Karthika M
   First published: