• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട് അപേക്ഷകർ ശ്രദ്ധിക്കുക; നിയമം മാറി

യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾ ശ്രദ്ധിക്കുക.

news18
Updated: April 12, 2019, 10:26 AM IST
യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട് അപേക്ഷകർ ശ്രദ്ധിക്കുക; നിയമം മാറി
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 12, 2019, 10:26 AM IST IST
  • Share this:
ദുബായ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾ ശ്രദ്ധിക്കുക. അപേക്ഷയുമായി, ഇനി ആപ്ലിക്കേഷൻ പ്രൊസസിംഗ് സെന്‍ററുകളിൽ എത്തുന്നതിനു മുമ്പ് തന്നെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ദുബായ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾ ശ്രദ്ധിക്കുക.

അപേക്ഷയുമായി, ഇനി ആപ്ലിക്കേഷൻ പ്രൊസസിംഗ് സെന്‍ററുകളിൽ എത്തുന്നതിനു മുമ്പ് തന്നെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധിതമാക്കിയിരിക്കുകയാണ്. ദുബായ് ഉൾപ്പെടെയുള്ള അഞ്ച് എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാർക്ക് പുതിയ നിയമം ബാധകമാണ്.

ഏപ്രിൽ 10 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ആയ നവ്ദീപ് സിംഗ് സൂരി അറിയിച്ചു. ഇന്ത്യൻ എംബസിയുടെ പാസ്പോർട് സേവ പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
https://embassy.passportindia.gov.in/ ഇതാണ് വെബ്സൈറ്റ്.

'യുവാവ് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി'; സീരിയൽ നടി പോലീസിൽ പരാതി നൽകി

ദീർഘമായ പേപ്പർ വർക്കുകൾ ഒഴിവാക്കുന്നതിനും പാസ്പോർട് പുറപ്പെടുവിക്കുന്നതിൽ കാലതാമസം വരുന്നത് ഒഴിവാക്കാനുമാണ് പുതിയ പ്രൊജക്ട്. പുതിയ നിയമമാറ്റത്തെക്കുറിച്ച് ഔദ്യോഗികമായ പൊതു അറിയിപ്പുകൾ ഒന്നുമില്ല. വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധമാണെന്ന് വ്യക്തമാക്കുന്നത്.

Loading...

യു എ ഇയിൽ ഇന്ത്യൻ പാസ്പോർട് സേവനങ്ങൾ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

1. ഇന്ത്യൻ എംബസിയിലെയും കോൺസുലേറ്റിലെയും പാസ്പോർട് സേവനത്തിനായി  https://embassy.passportindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. രാജ്യം സെലക്ട് ചെയ്യുക

3. രജിസ്ട്രേഷനായി രജിസ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്ത് യൂസർ ഐഡി ക്രിയേറ്റ് ചെയ്യുക

4. പുതുതായി ക്രിയേറ്റ് ചെയ്ത യൂസർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകൻ അവരുടെ ഹോം പേജിലേക്കാണ് എത്തുക.

5. പുതിയ അപേക്ഷ സമർപ്പിക്കാൻ അപ്ലൈ ഫോർ ഓർഡിനറി പാസ്പോർട്/ എമർജൻസി സർട്ടിഫിക്കറ്റ്/ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്/ സറണ്ടർ ഓഫ് ഇന്ത്യൻ പാസ്പോർട്/ ഡിപ്ലോമാറ്റിക് പാസ്പോർട്/ ഒഫിഷ്യൽ പാസ്പോർട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

6. ആപ്ലിക്കേൻ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക

7. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിന്‍റ് എടുക്കുക

8. നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ഫോട്ടോ പതിക്കുക

9. ആവശ്യമായ രേഖകളും നിർദ്ദേശിച്ചിരിക്കുന്ന ഫീസുമായി അടുത്തുള്ള ബി.എൽ.എസ് സെന്‍ററിലെത്തി അപേക്ഷ സമർപ്പിക്കുക.

First published: April 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...