ഓൺലൈനിൽ കാർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കുക; യുഎഇയിൽ തട്ടിപ്പ് വ്യാപകം

news18
Updated: March 9, 2019, 8:19 AM IST
ഓൺലൈനിൽ കാർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കുക; യുഎഇയിൽ തട്ടിപ്പ് വ്യാപകം
News 18
  • News18
  • Last Updated: March 9, 2019, 8:19 AM IST
  • Share this:
ദുബായ്: ഓൺലൈനിൽ കാർ വാങ്ങുന്നവർ യുഎഇയിൽ വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ കാർ വിപണിയിൽ പലതരത്തിൽ തട്ടിപ്പ് സംഘങ്ങൾ വലവിരിച്ചിട്ടുണ്ട്. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിലും പണം നഷ്ടമാകും. കാർ കണ്ട്, ഓടിച്ചുനോക്കി ബോധ്യമായതിനുശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് കടക്കാവൂവെന്ന് റിപ്പോർട്ട് പറയുന്നു. ഓൺലൈൻ വഴി വാങ്ങാൻ ഉദ്ദേശിക്കുന്ന കാർ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കുകയും വേണം. ഇന്ത്യയിൽ ഉൾപ്പടെ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കാമറൂൺ സംഘങ്ങൾ യുഎഇയിൽ ഓൺലൈൻ വിപണിയിലും പതിയിരിക്കുന്നുണ്ട്.

യുഎഇയിൽ വാഹനാപകടം: 2 കുട്ടികൾ ഉൾപ്പെടെ നാലു മരണം; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

യുഎഇ സ്വദേശിയായ അയ്മൻ അബ്ദുള്ളയ്ക്ക് ഉണ്ടായ അനുഭവവും ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016 മോഡൽ ഹ്യുണ്ടായ് ടക്സൺ കാർ വാങ്ങാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. കാറിന് ഓൺലൈൻ സൈറ്റിൽ 27000 ദിർഹം വിലയാണ് പറഞ്ഞത്. അതേസമയം ഇതേ മോഡൽ കാറിന് യുഎഇയിൽ കുറഞ്ഞത് 40000 ഡിർഹം നൽകിയാൽ മാത്രമെ ഈ മോഡൽ ലഭ്യമാകു എന്നതിനാൽ അബ്ദുല്ല കാർ വാങ്ങുന്നതുമായി മുന്നോട്ടുപോയി. സൈറ്റിൽ പറഞ്ഞ നമ്പരുമായി ബന്ധപ്പെട്ടു. വിലപേശലിനൊടുവിൽ 26000 ദിർഹത്തിന് കാർ നൽകാമെന്ന് ഇടപാടുകാരൻ സമ്മതിച്ചു. ജപ്പാൻ സ്വദേശികൾ നടത്തുന്ന ഷോറൂമിൽ നേരിട്ടെത്തി കാർ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് അബ്ദുള്ള കാർ വാങ്ങാൻ അന്തിമ തീരുമാനമെടുത്തത്. അവർ നൽകിയ ഫോം പൂരിപ്പിച്ചു അതിനുശേഷം ഷിപ്പിങ് കമ്പനിക്ക് 3000 ദിർഹം അവർ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് ഇ-മെയിലിൽ ഷിപ്പിങ് കമ്പനിക്ക് പണം നൽകേണ്ട അക്കൌണ്ട് മാറ്റിനൽകിയതോടെ അബ്ദുല്ലയ്ക്ക് സംശയമായി. കൂടുതൽ അന്വേഷണത്തിൽ ആ അക്കൌണ്ട് കാമറൂണിൽനിന്നാണെന്ന് ബോധ്യമായി. ഇതോടെ അബ്ദുള്ള ഷോറൂമിലെത്തി അഡ്വാൻസ് നൽകിയ പണം മടക്കി വാങ്ങുകയായിരുന്നു.

20000 ദിർഹത്തിന് ടൊയോട്ട പ്രാഡോ വാങ്ങാൻ പോയ യുഎഇ സ്വദേശി മുസ്തഫ ഹുസൈനും ഇതേ അനുഭവമുണ്ടായി. കാറിന്‍റെ ഇൻഷുറൻസ് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി 8700 ദിർഹമാണ് ഇദ്ദേഹത്തിൽനിന്ന് തട്ടിയെടുത്തത്. എത്ര അറിയപ്പെടുന്ന കമ്പനിയാണെങ്കിലും മുൻകൂറായി പണം നൽകുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ഇദ്ദേഹം പറയുന്നു. അവിശ്വസനീയമായ വിലയും മറ്റ് ഓഫറുകൾ മുന്നോട്ടുവെക്കുന്ന കമ്പനികളിൽനിന്ന് കാർ വാങ്ങുമ്പോൾ രണ്ടുവട്ടം ആലോചിക്കണമെന്നും ഹുസൈൻ മുന്നറിയിപ്പ് നൽകുന്നു.
First published: March 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading