നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • News18 Kerala അപർണ കുറുപ്പിന് ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ പുരസ്കാരം

  News18 Kerala അപർണ കുറുപ്പിന് ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ പുരസ്കാരം

  ബിസിനസ്, മൂല്യവത്തായ സാമൂഹികസേവനം, മാധ്യമ രംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്

  Aparna_kurup

  Aparna_kurup

  • Share this:
   ദുബായിലെ (Dubai) മലബാർ കല സാംസ്കാരികവേദിയുടെ ഈവർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയ എക്‌സലൻസി അവാർഡിന് ന്യൂസ് 18 കേരള (News18 Kerala) അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റർ അപർണകുറുപ്പ് (Aparna Kurup) അർഹയായി.
   ബിസിനസ്, മൂല്യവത്തായ സാമൂഹികസേവനം, മാധ്യമ രംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഈവർഷത്തെ ബിസിനസ് എക്സലൻസി അവാർഡിന് പ്രമുഖ വ്യവസായി ഇഖ്‌ബാൽ മാർക്കോണിയെയും ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡിന് ബല്ലേക്കെരെ സന്തോഷിനെയും തെരഞ്ഞെടുത്തു. പേഴ്സണാലിറ്റി ഓഫ് റേഡിയോ പുരസ്ക്കാരത്തിന് ഗോൾഡ് എഫ്എമ്മിലെ വൈശാഖിനെ തെരഞ്ഞെടുത്തു മലബർ കല സാസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷവും യു.എ. ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷ സമാപനവുമായി സംഘടിപ്പിക്കുന്ന സ്നേഹപൂർവ്വം 2022 എന്ന അവാർഡ് നിശയിൽ പുരസ്കാര സമർപ്പണം നടത്തും.

   ചെർക്കളം അബ്ദുല്ലയുടെ പേരിലുള്ള സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾക്ക് അബ്ദുല്ല മദിമൂല ( സോഷ്യൽ കമ്മിറ്റഡ് പെഴ്സണാലിറ്റി ) അഡ്വ: ഇബ്രാഹിം ഖലീൽ (ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ സോഷ്യൽ വർക്ക് ) അൻവർ ചേരങ്കൈ (ഗോൾഡൻ സീഗ് നേറ്റർ ) അച്ചു മുഹമ്മദ് തളങ്കര (സോഷ്യൽ ഹീറോസ് ഇൻ ചാരിറ്റി ) എന്നിവർ അർഹരായി.

   Also Read- സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് 2020 അപർണയ്ക്കും രേണുകയ്ക്കും; ന്യൂസ് 18 കേരളത്തിന് രണ്ട് അവാര്‍ഡ്

   കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരത്തിന് രാജു മാത്യു (പ്രിന്റഡ് മീഡിയ അവാർഡ്- മലയാളമനോരമ ) അരുൺ പാറാട്ട് (ടെലിവിഷൻ അവാർഡ്- NEWS24 ), മഹേഷ് കണ്ണൂർ(പ്രസന്റർ ഓഫ് റേഡിയോ- RADIOASIA ) നാഷിഫ് അലീമിയ (വൈബ്രന്റ് മീഡിയ പേഴ്സണാലിറ്റി തത്സമയം ) യെയും തെരഞ്ഞെടുത്തു.

   ജനുവരി 14 ന് ദുബായ് വുമൺ അസോസിയേഷനിൽ വെച്ച് നടക്കുന്ന സ്നേഹപൂർവ്വം 2022 എന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അവാർഡുകൾ സമർപ്പിക്കും. അറബ് മേഖലയിലെയും സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടക സമിതി ഭാരവായികളായ അറബ് പ്രമുഖൻ അഡ്വ: താരിക്നസീർ സാലെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺ വീനർ അഷ്‌റഫ്‌ കർള നാസർ മുട്ടം. ബഷീർ പള്ളിക്കര നസീർ കൊടുവള്ളി നൗഷാദ് കന്യപ്പാടി ടി എ ഹനീഫ കോളിയടുക്കം റാഫി പള്ളിപ്പുറം സലാം കന്യപ്പാടി ഷബീർ കീഴുർ ഷാഹുൽ തങ്ങൾ ആദിൽ സാദിഖ് ECH ഷായിന നവാസ് നാസർ കോളിയടുക്കം മുനീർ ബെരിക്കെ എന്നിവർ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}