News18 MalayalamNews18 Malayalam
|
news18
Updated: November 19, 2019, 8:15 AM IST
ക്രൂരമായ ഉപദ്രവത്തിന് ശേഷം മുറിയിൽ പൂട്ടിയിട്ടാണ് ഭർത്താവ് ജോലി സ്ഥലത്തേക്ക് പോയത്. ഇതോടെയാണ് മറ്റ് മാർഗങ്ങളൊന്നുമില്ലാതെ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്
- News18
- Last Updated:
November 19, 2019, 8:15 AM IST
ഷാർജ: ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ഇന്ത്യക്കാരന് ജാമ്യം നിഷേധിച്ച് കോടതി. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ വിശദീകരിച്ച് അതിക്രമത്തിനിരയായ യുവതി സഹായം അഭ്യർഥിച്ച് ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
മർദ്ദനം മൂലമുണ്ടായ പരിക്കുകളുമായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതി, ഭർത്താവിൽ നിന്നാണ് ക്രൂരമർദ്ദനമേറ്റതെന്ന് വെളിപ്പെടുത്തിയിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ട ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ട് 47 കാരനായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മർദ്ദനമേറ്റത് മൂലമാണ് യുവതിക്ക് പരിക്കേറ്റിട്ടുള്ളതെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു.
Also Read-
യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു: രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം
കേസ് അന്വേഷണത്തിനായി പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഭാര്യയെ മർദ്ദിച്ചതിന് നിയമ നടപടി നേരിടുന്ന ഇയാൾക്ക് പബ്ലിക് പ്രോസിക്യൂഷൻ ജാമ്യം നിഷേധിക്കുകയായിരുന്നു. ഭർത്താവും അഞ്ചും ഒന്നരയും വയസ് പ്രായമുള്ള രണ്ട് മക്കളുമായി കാലങ്ങളായി ഷാർജയിൽ താമസിച്ച് വരികയാണ് യുവതി. ഭർത്താവ് തന്നെ വർഷങ്ങളായി ഉപദ്രവിച്ച് വരികയാണെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. പരാതിക്കടിസ്ഥാനമായ സംഭവം നടന്ന ദിവസം ഭർത്താവ് തന്റെയും മക്കളുടെയും പാസ്പോർട്ടുകളും സ്വർണ്ണാഭരണങ്ങളും എടുത്തു മാറ്റി. അതിനു ശേഷം ദയയില്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ഇവർ നൽകിയ മൊഴി.
Also Read-Also Read-
യുഎഇയില്‍ 9 മാസം പ്രായമുള്ള കുട്ടി മരിച്ചനിലയിൽ; ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളിയായ അമ്മ ഗുരുതരാവസ്ഥയിൽ
മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി. ഇടതു കണ്ണിന് പരിക്കേറ്റു. ശരീരം മുഴുവൻ മർദ്ദനമേറ്റ് പരിക്കുണ്ടെന്നും ഇവർ വ്യക്തമാക്കി. ക്രൂരമായ ഉപദ്രവത്തിന് ശേഷം ഇവരെ മുറിയിൽ പൂട്ടിയിട്ടാണ് ഭർത്താവ് ജോലി സ്ഥലത്തേക്ക് പോയത്. ഇതോടെയാണ് മറ്റ് മാർഗങ്ങളൊന്നുമില്ലാതെ താൻ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവതി പറയുന്നത്.
കേസ് ഇനി ഷാർജ ക്രിമിനൽ കോടതിയാകും പരിഗണിക്കുക.
First published:
November 19, 2019, 8:15 AM IST