നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഹജ്ജ്: ഒരുക്കങ്ങൾ പൂർത്തിയായി; പെർമിറ്റില്ലാത്ത തീർത്ഥാടകരെ തടയും

  ഹജ്ജ്: ഒരുക്കങ്ങൾ പൂർത്തിയായി; പെർമിറ്റില്ലാത്ത തീർത്ഥാടകരെ തടയും

  അനുമതിയില്ലാത്ത തീർത്ഥാടകരെ വഹിക്കുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഒരു തീർത്ഥാടകന് 10,000 സൗദി റിയാൽ (2 ലക്ഷം രൂപ) പിഴയും 15 ദിവസം തടവും എന്ന രീതിയിലാണ് ശിക്ഷ ലഭിക്കുക.

  hajj 2021

  hajj 2021

  • Share this:
   റിയാദ്: പെർമിറ്റില്ലാതെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഹജ്ജ് തീർത്ഥാടകരെ തടയുമെന്ന് സൗദി അറേബ്യ അറിയിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്ത വ്യക്തികളെ പുണ്യ കർമങ്ങൾ നടക്കുന്ന പ്രദേശങ്ങളിലേക്ക് കയറാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

   സൗദി ഹജ്ജ് സുരക്ഷാ ചുമതലയുള്ള സേന കമാണ്ടർ മേജർ ജനറൽ സായിദ് അൽ തുവ്യാനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ തീർത്ഥാടകരുടെ സഹായത്തിനെത്തുന്ന വ്യക്തികൾക്കും പ്രത്യേക അനുമതി വേണമെന്ന് അദ്ദേഹം പറഞ്ഞു.

   ഈ വർഷവും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ നിയന്ത്രണങ്ങളോടു കൂടിയാണ് ഹജ്ജ് തീർത്ഥാടന കർമ്മങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് തുവ്യാൻ പറഞ്ഞു. വിശ്വാസികളുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയാണ് സാധാരണ ഗതിയിൽ ലക്ഷക്കണക്കിന്‌ ആളുകൾ പങ്കെടുക്കുന്ന ഹജ്ജ് തീർത്ഥാകരുടെ എണ്ണം വെട്ടിച്ചുരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   Explained | രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചയും തകർച്ചയും

   തീർത്ഥാടകരെ നാല് കവാടങ്ങളിലൂടെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അൽ ശ്മെയ്സി, അൽ താനിം റോഡ്, അൽ സെയ്ൽ റോഡ്, അൽ ഹദാ റോഡ് എന്നിവയാണ് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ. അതേസമയം, ട്രെയിൻ മാർഗം വരുന്ന തീർത്ഥാടകരെ സുരക്ഷാ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം ബസ് മാർഗം ഹജ്ജ് ലൊക്കേഷനുകളിലേക്ക് എത്തിക്കും.

   ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്നും തുവ്യാൻ പറഞ്ഞു. ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡ് മാർഗം വരുന്ന തീർത്ഥാടകരെ പത്ത് സെന്ററുകളിൽ സുരക്ഷാ പരിശോധനക്ക് വിധേയരാക്കും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

   മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായും പട്രോളിംഗ് നടത്തും. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും ഉദ്യോഗസ്ഥർ പ്രവർത്തിക്കുക. വാഹനങ്ങൾ വേണ്ട രേഖകളോടു കൂടിയാണ് പുണ്യ നഗരത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണിത്. അനുമതിയില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകരെ കണ്ടെത്താൻ പ്രേത്യേക സജ്ജീകരണങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്.

   അനുമതിയില്ലാത്ത തീർത്ഥാടകരെ വഹിക്കുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഒരു തീർത്ഥാടകന് 10,000 സൗദി റിയാൽ (2 ലക്ഷം രൂപ) പിഴയും 15 ദിവസം തടവും എന്ന രീതിയിലാണ് ശിക്ഷ ലഭിക്കുക. സൗദി പൗരനല്ലാത്ത വ്യക്തിയാണ് ഇത്തരം തീർത്ഥാടകരുമായി വന്നതെങ്കിൽ അവരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും നിശ്ചിത കാലത്തേക്ക് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്യും. കൂടാതെ അനധികൃകമായി തീർത്ഥാടകരെ കൊണ്ടുവരാൻ ഉപയോഗിച്ച വാഹനം അധികൃതർ കണ്ടുകെട്ടുകയും ചെയ്യും.

   ഒരു തവണ പിടിക്കപ്പെട്ട കുറ്റവാളി വീണ്ടും കുറ്റം ആവർത്തിച്ചാൽ 25,000 റിയാൽ അഥവാ 5 ലക്ഷം രൂപ പിഴയായി നൽകേണ്ടി വരും. അതേസമയം, മൂന്നാം തവണയും പിടിക്കപ്പെട്ടാൽ 50,000 റിയാൽ അഥവാ പത്ത് ലക്ഷം രൂപ നൽകേണ്ടി വരും.
   Published by:Joys Joy
   First published:
   )}