പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ; ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ

Financial Aid | കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ  അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്

News18 Malayalam | news18-malayalam
Updated: April 21, 2020, 12:09 AM IST
പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ; ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ
norka
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൌണിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപോകാൻ കഴിയാതെവരുകയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ  അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
അപേക്ഷ നോർക്കയുടെ വെബ്‌സൈറ്റായ www.norkaroots.org യിൽ ഓൺലൈനായി  ഏപ്രിൽ 30 വരെ സമർപ്പിക്കാം.
First published: April 21, 2020, 12:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading