• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രതീക്ഷയായി നോർക്ക; പുനരധിവാസ വായ്പാ പദ്ധതി യോഗ്യതാ നിർണയവും സംരംഭകത്വ പരിശീലനവും

അർഹരായ സംരംഭകർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

news18
Updated: July 27, 2019, 8:21 AM IST
മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രതീക്ഷയായി നോർക്ക; പുനരധിവാസ വായ്പാ പദ്ധതി യോഗ്യതാ നിർണയവും സംരംഭകത്വ പരിശീലനവും
norka
news18
Updated: July 27, 2019, 8:21 AM IST
തിരുവല്ല: പ്രവാസി പുനരധിവാസ പദ്ധതിയുടെ കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക് റൂട്ട്സിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് എന്നിവരുടെ സഹകരണത്തോടെ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മണിക്ക് തിരുവല്ല വി ജി എം ഹാളിൽ വായ്പാ യോഗ്യത നിർണയ ക്യാമ്പ് സംഘടിപ്പിക്കും.

ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പ്രസ്തുത പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്‍റ് പരിശീലന സ്ഥാപനമായ സി എം ഡിയുടെ സേവനവും ലഭ്യമാക്കും.

സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയുടെ കീഴിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക് റൂട്ട്സിന്‍റെ വെബ് സൈറ്റായ www.norkaroots.org യിൽ NDPREM ഫീൽഡിൽ ആവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്‍റെ ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.

മഴയിൽ മുങ്ങി മുംബൈ: വിമാനങ്ങൾ തിരിച്ചുവിട്ടു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും, രണ്ടു വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും മൂന്ന് പാസ്പോർട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് സി എം ഡിയുടെ സഹായ കേന്ദ്രം (0471 - 2329738) നമ്പറിലും, നോർക്ക് റൂട്ട്സിന്‍റെ ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 0471- 2770581 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ അറിയിച്ചു.

First published: July 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...