യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് രണ്ടുദിവസംകൊണ്ട് പാസ്പോർട്ട് പുതുക്കാൻ അവസരം

പാസ്‌പോർട്ട് പുതുക്കൽ ഫോമുകൾ ലഭിച്ച അതേ ദിവസം തന്നെ പ്രോസസ്സ് ചെയ്യുമെന്ന് ദുബായിലെ കോൺസൽ ജനറൽ ഡോ. അമാൻ പുരി

News18 Malayalam | news18-malayalam
Updated: August 1, 2020, 5:33 PM IST
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് രണ്ടുദിവസംകൊണ്ട് പാസ്പോർട്ട് പുതുക്കാൻ അവസരം
indian-passport-
  • Share this:
ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വെറും രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കാം. ഇതിനുള്ള നടപടിക്രമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാധ്യമ റിപ്പോർട്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇപ്പോൾ യു‌എഇയിലുടനീളം താമസിക്കുന്ന പ്രവാസികളിൽ നിന്ന് പാസ്‌പോർട്ട് അപേക്ഷ സ്വീകരിക്കാൻ കഴിയുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഓരോ എമിറേറ്റിനും പാസ്പോർട്ട് പുതുക്കലിനായി ഓരോ കേന്ദ്രം ഉണ്ടായിരുന്നു.

പാസ്‌പോർട്ട് പുതുക്കൽ ഫോമുകൾ ലഭിച്ച അതേ ദിവസം തന്നെ പ്രോസസ്സ് ചെയ്യുമെന്ന് ദുബായിലെ കോൺസൽ ജനറൽ ഡോ. അമാൻ പുരി ഗൾഫ് ന്യൂസിനോട് പറഞ്ഞു. ചില ആപ്ലിക്കേഷനുകൾ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കുമെന്ന് പുരി പറഞ്ഞു.

“പോലീസ് വെരിഫിക്കേഷൻ അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് മറ്റേതെങ്കിലും ക്ലിയറൻസ് പോലുള്ള പ്രത്യേക അംഗീകാരങ്ങൾ ആവശ്യമുണ്ടെങ്കിൽ മാത്രമായിരിക്കും കൂടുതൽ സമയം എടുക്കുക. അങ്ങനെയെങ്കിൽ ശരാശരി രണ്ടാഴ്ച സമയമെടുക്കും,” അദ്ദേഹം വിശദീകരിച്ചു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
കഴിഞ്ഞ വർഷം യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന 2 ലക്ഷത്തിലധികം പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഇത് മറ്റ് ഏതൊരു രാജ്യത്തെ അപേക്ഷിച്ചും വളരെ കൂടുതലാണ്.
Published by: Anuraj GR
First published: August 1, 2020, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading