നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE Railway Programme | ദുബായിൽ നിന്ന് അബുദാബിയിലേക്ക് ഇനി വെറും 50 മിനിറ്റ് യാത്ര; പുതിയ റെയിൽവേ പദ്ധതിയ്ക്ക് തുടക്കമിട്ട് യുഎഇ

  UAE Railway Programme | ദുബായിൽ നിന്ന് അബുദാബിയിലേക്ക് ഇനി വെറും 50 മിനിറ്റ് യാത്ര; പുതിയ റെയിൽവേ പദ്ധതിയ്ക്ക് തുടക്കമിട്ട് യുഎഇ

  യു.എ.ഇ. (UAE) നിവാസികൾക്ക് വൈകാതെ തങ്ങളുടെ രാജ്യത്തുടനീളം ട്രെയിനുകളിൽ സഞ്ചരിക്കാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   യു.എ.ഇ. (UAE) നിവാസികൾക്ക് വൈകാതെ തങ്ങളുടെ രാജ്യത്തുടനീളം ട്രെയിനുകളിൽ സഞ്ചരിക്കാൻ കഴിയും. ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ. റെയിൽവേ പ്രോഗ്രാം (UAE Railway Programme) രാജ്യത്തുടനീളം യാത്രക്കാർക്ക് സഞ്ചരിക്കുന്നതിനും ചരക്കുനീക്കം നടത്തുന്നതിനുമുള്ള ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സംവിധാനം എന്ന വാഗ്ദാനമാണ് യു.എ.ഇ. നിവാസികൾക്ക് നൽകുന്നത്.

   യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ റെയിവേ പദ്ധതിയ്ക്ക് തുടക്കമായത്.

   യു.എ.ഇ. സർക്കാർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, മൂന്ന് പ്രധാനപ്പെട്ട പ്രോജക്റ്റുകളാണ് ഈ റെയിൽവേ പദ്ധതിയുടെ ഭാഗമാവുക. ഇത്തിഹാദ് റെയിൽ ചരക്ക് സേവനങ്ങൾ ഉൾപ്പെടുന്ന ചരക്ക് റെയിൽ സംവിധാനമാണ് അതിലൊന്ന്. അൽ സില മുതൽ ഫുജൈറ വരെ 11 നഗരങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന റെയിൽ പാസഞ്ചർ സർവീസാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ഘടകം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റു കൊണ്ടും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റു കൊണ്ടും യാത്ര ചെയ്യാൻ അതിലൂടെ സാധിക്കും. 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവർഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്നാണ് യു.എ.ഇ. ഭരണകൂടം പ്രതീക്ഷിക്കുന്നത്.   റെയിൽവേ പദ്ധതിയുടെ ഭാഗമായ മൂന്നാമത്തെ പ്രോജക്റ്റ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ സർവീസ് ആണ്. ഇതിന്റെ ഭാഗമായി സ്മാർട്ട് ട്രാൻസ്‌പോർട്ട് സൊല്യൂഷനുകളുടെ ഇന്റഗ്രേഷൻ ഉറപ്പാക്കാൻ ഒരു ഇന്നൊവേഷൻ സെന്റർ ആരംഭിക്കും. യു എ ഇ നഗരങ്ങൾക്കുള്ളിലെ ഗതാഗതം സുഗമമാക്കുന്നതിന് ഒരു ലൈറ്റ് റെയിൽ ശൃംഖല റെയിൽ പാസഞ്ചർ സംവിധാനവുമായി ബന്ധിപ്പിക്കും.

   50 ബില്യൺ ദിർഹം മുതൽ മുടക്കിൽ ആരംഭിച്ച യു എ ഇ റെയിൽവേ പ്രോഗ്രാം 200 ബില്യൺ ദിർഹം വരുമാനം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. "യു എ ഇ പ്രഖ്യാപിച്ച അടുത്ത അമ്പത് വർഷത്തേക്കുള്ള തത്വങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഈ പദ്ധതിയും. ഞങ്ങളുടെ ദേശീയ മുൻഗണന സമ്പദ്‌വ്യവസ്ഥയും വികസനവും യു എ ഇയെ ഒരു എക്കണോമിക് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതുമാണെന്ന് ഞങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ പദ്ധതിയിലൂടെ യു എ ഇയുടെ അടുത്ത 50 വർഷത്തേക്കുള്ള യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു", ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

   Summary: Travel from Dubai to Abu Dhabi in just 50 minutes. The UAE rail programme was announced by His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, and His Highness Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces
   Published by:user_57
   First published: