• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുവൈത്തിലേക്ക് തിരിച്ചുപോവുകയായിരുന്ന പ്രവാസി വിമാനത്തില്‍ മരിച്ചു

ഒരാഴ്ച മുന്‍പായിരുന്നു മകളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട് ബാലുചന്ദ്രന്‍ നാട്ടില്‍ എത്തിയിരുന്നത്

news18
Updated: April 22, 2019, 7:01 AM IST
കുവൈത്തിലേക്ക് തിരിച്ചുപോവുകയായിരുന്ന പ്രവാസി വിമാനത്തില്‍ മരിച്ചു
baluchandran
news18
Updated: April 22, 2019, 7:01 AM IST
കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് തിരിച്ചുപോവുകയായിരുന്ന പ്രവാസി വിമാനത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രന്‍ (58) ആണ് മരിച്ചത്. അല്‍ ഹുമൈസി കമ്പനി മാര്‍ക്കറ്റിങ് മാനേജരാണ് ബാലുചന്ദ്രന്‍.

എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സ്വീകരിക്കാന്‍ എത്തിയിരുന്ന സഹോദരനുമായി മൊബൈലില്‍ സംസാരിച്ചിരുന്നു. പിന്നീട് സഹോദരന്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും റിങ് ചെയ്തതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല.

Also Read: പുലര്‍ച്ചെ എത്തേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തത് 13 മണിക്കൂർ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

പിന്നീട എയര്‍പോര്‍ട്ട് അധികൃതര്‍ ഫോണ്‍ എടുത്ത മരണ വിവരം അറിയിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു മകളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട് ബാലുചന്ദ്രന്‍ നാട്ടില്‍ എത്തിയിരുന്നത്.

മകളെ ജംഷ്ഡപൂരില്‍ വിട്ട് മടങ്ങവെയാണ് സംഭവം. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് ബാലുചന്ദ്രന്‍. ഭാര്യ: ദീപ. മകള്‍: ബെനിത.

First published: April 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...