• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രളയം: റാസൽഖൈമയിൽ രക്ഷാപ്രവർത്തനം തുടരുന്നു; 702 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ്

പെട്ടെന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും വിവിധയിടങ്ങളിലായി കുടുങ്ങിയ 702 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് പൊലീസ്

news18
Updated: April 16, 2019, 10:22 AM IST
പ്രളയം: റാസൽഖൈമയിൽ രക്ഷാപ്രവർത്തനം തുടരുന്നു; 702 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ്
RAK floods
news18
Updated: April 16, 2019, 10:22 AM IST
റാസൽഖൈമ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയം നാശം വിതച്ച റാസൽഖൈമയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പെട്ടെന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും വിവിധയിടങ്ങളിലായി കുടുങ്ങിയ 702 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് പൊലീസ് അറിയിച്ചു. ഇതിൽ ഇരുപതോളം കുടുംബങ്ങൾക്ക് താമസിക്കാൻ ഹോട്ടൽ സൗകര്യം ഏർപ്പെടുത്തി നൽകിയതായും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് റാസല്‍ഖൈമയിൽ മഴ കനത്തത്. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയും വെള്ളക്കെട്ടും മൂലം വിനോദസഞ്ചാര മേഖലകളിൽ അടക്കം ആളുകൾ കുടുങ്ങിപ്പോവുകയായിരുന്നു. പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കായി രൂപം നൽകിയ അടിയന്തിര നമ്പറുകളിൽ മൂവായിരത്തിലധികം കോളുകളാണ് സഹായം അഭ്യർഥിച്ചെത്തിയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായെന്നും ദുരന്തത്തിൽ ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നുമാണ് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി അറിയിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തി വരുന്നതേയുള്ളുവെന്നും പൊലീസ് അധിക‍ൃതർ അറിയിച്ചിട്ടുണ്ട്.

Also Read-അബുദാബിയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; ഈ നിയമം ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് പിഴ

ഈയടുത്ത വർഷങ്ങളിലുണ്ടായ ഏറ്റവും ശക്തിയേറിയ മഴയാണ് ശനിയാഴ്ചയുണ്ടായതെന്നാണ് ബിൻ അല്‍വാൻ വ്യക്തമാക്കിയത്. അടിയന്തിരസാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ആളുകൾക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. അതേസമയം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ശക്തമായ മഴയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് ആണെന്നാണ് നാഷണൽ സെന്‍റർ ഓഫ് മെറ്ററോളജി അറിയിച്ചിരിക്കുന്നത്. ലഭിക്കുന്ന മഴയുടെ അളവ് കൂട്ടാൻ മേഘങ്ങളിൽ ചില ലവണങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. റാസല്‍ഖൈമയിലെ ശക്തമായ മഴക്ക് കാരണമായതും ഇതാണെന്നാണ് വിലയിരുത്തൽ.

Also Read-യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട് അപേക്ഷകർ ശ്രദ്ധിക്കുക; നിയമം മാറി

ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 17 തവണ ഇത്തരത്തിൽ ക്ലൗഡ് സീഡിംഗ് നടന്നിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ക്ലൗഡ് സീഡിംഗിനെ മറികടന്നും ശക്തമായ മഴയാണ് ഇത്തവണ ലഭിച്ചതെന്നും പറയപ്പെടുന്നു. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

Loading...

First published: April 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...