കോവിഡ് 19: യുഎഇയിലെ നഴ്സറി സ്കൂളുകൾ രണ്ട് ആഴ്ചത്തേക്ക് അടച്ചിടും

ഈ കാലയളവിൽ, എല്ലാ നഴ്സറി സ്കൂളുകളും പരിശോധിച്ച് അവ ശുചിത്വമേറിയതാണോയെന്നും സുരക്ഷാ സാഹചര്യങ്ങളും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.

News18 Malayalam | news18-malayalam
Updated: March 1, 2020, 11:30 PM IST
കോവിഡ് 19: യുഎഇയിലെ നഴ്സറി സ്കൂളുകൾ രണ്ട് ആഴ്ചത്തേക്ക് അടച്ചിടും
Corona
  • Share this:
ദുബായ്: കോവിഡ് -19 രോഗബാധ വ്യാപകമായതിനെ തുടർന്ന് യുഎഇയിലെ നഴ്സറി സ്കൂളുകൾ മാർച്ച് ഒന്ന് ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ ആരോഗ്യ നടപടിയായാണ് രാജ്യത്തെ എല്ലാ നഴ്സറി സ്കൂളുകളിലും ക്ലാസുകൾ 14 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മദി വ്യക്തമാക്കി.

അബുദാബിയിലെ ദേശീയ അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റിയിൽ നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലയളവിൽ, എല്ലാ നഴ്സറി സ്കൂളുകളും പരിശോധിച്ച് അവ ശുചിത്വമേറിയതാണോയെന്നും സുരക്ഷാ സാഹചര്യങ്ങളും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.

കുട്ടികൾ അവരുടെ സുരക്ഷയ്ക്കായി 14 ദിവസം വീട്ടിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ മാതാപിതാക്കളെയും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരുന്നുവെന്നും അൽ ഹമ്മദി പറഞ്ഞു. "ഞങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ശ്രദ്ധിക്കുന്നതിനാൽ സ്കൂൾ ഹാജർ സംബന്ധിച്ച സാഹചര്യം പ്രശ്നമാക്കുന്നില്ല"- അദ്ദേഹം പറഞ്ഞു.

യുഎഇ സൈക്ലിംഗ് ടൂർ 2020 ൽ പങ്കെടുത്ത പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള 131 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പരിശോധന നടത്തിയെന്നും കോവിഡ് -19 അണുബാധയുടെ ലക്ഷണങ്ങളില്ലെന്നും അൽ ഹമ്മദി ഉറപ്പ് നൽകി.
First published: March 1, 2020, 11:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading