COVID 19| ഒമാനിൽ ബുധനാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പുറത്ത് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. 

News18 Malayalam | news18-malayalam
Updated: March 31, 2020, 11:07 PM IST
COVID 19| ഒമാനിൽ ബുധനാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ; മാർഗനിർദേശങ്ങൾ പുറത്തിറക്കി
corona
  • Share this:
മസ്ക്കറ്റ്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുജനങ്ങള്‍ക്കായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങൾ ഇവയാണ്.




    • സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ചുകൊണ്ട് അത്യാവശ്യക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുക.

    • അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന,  സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾക്ക് റോഡുകൾ ഉപയോഗിക്കാം.




You may also like:COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി [NEWS]COVID 19| സ്വയം ക്വാറന്റൈനിൽ കഴിയാൻ തായ്‌ലന്‍ഡ് രാജാവ് ബുക്ക് ചെയ്തത് ഒരു ഹോട്ടല്‍ മുഴുവന്‍; കൂട്ടിന് 20 പങ്കാളികളും [PHOTOS]COVID 19 | മദ്യവിതരണത്തിന് മാർഗനിർദ്ദേശമായി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന രേഖ ഹാജരാക്കണം [NEWS]

  • പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും നിരത്തുകളിൽ  അനുവദനീയമാണ്.

  • സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പുറത്ത് യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

  • വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം സ്വദേശികൾ തിരിച്ചറിയൽ കാർഡും രാജ്യത്തെ സ്ഥിരതാമസക്കാർ റെസിഡന്റ് കാർഡും കരുതിയിരിക്കണം.




First published: March 31, 2020, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading