മസ്കറ്റ്: കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ച് ഒമാന്‍. മാര്‍ച്ച് 15 മുതല്‍ സന്ദര്‍ശക വിസാ നിരോധനം പ്രാബല്യത്തില്‍ വരും. എല്ലാ രാജ്യക്കാര്‍ക്കും നിയന്ത്രണം ബാധകമാണ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആദ്യയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഇതോടൊപ്പം എല്ലാ ആഡംബരക്കപ്പലുകള്ക്കും ഒരു മാസത്തേക്ക് ഒമാന്‍ തുറമുഖങ്ങളില്‍ വിലക്ക് പ്രഖ്യാപിച്ചു. എല്ലാ കായിക പരപാടികള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്ത് ഒരു മാസത്തേക്ക് നിയന്ത്രണമുണ്ടാകും. കേസുകളുള്ളവര്‍ മാത്രമേ കോടതികളില്‍ ഹാജരാവാന്‍ പാടുള്ളൂ.
അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കരുതെന്നും മതപരമായ ചടങ്ങുകളിലും കുടുംബ-സാമൂഹിക സംഗമങ്ങളിലും ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും സിനിമാ തീയറ്ററുകളില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.