HOME » NEWS » Gulf » OMAN TELLS STATE COMPANIES TO REPLACE EXPATS WITH LOCALS RV

പ്രവാസികൾക്ക് തിരിച്ചടി; ഒമാനിലെ സർക്കാർ സ്ഥാപനങ്ങളില്‍ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദേശം

ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 30, 2020, 2:22 PM IST
പ്രവാസികൾക്ക് തിരിച്ചടി; ഒമാനിലെ സർക്കാർ സ്ഥാപനങ്ങളില്‍ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദേശം
oman
  • Share this:
മസ്കറ്റ്: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിച്ചതിന് പിന്നാലെ ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാൻ സർക്കാർ കമ്പനികൾക്ക് നിർദേശം നൽകി. സ്വന്തം തൊഴിൽ ശക്തി വളർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ് സർക്കാർ തീരുമാനം. ഇതിനായി ഉടൻ ഒരു സമയക്രമം തയ്യാറാക്കണമെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞു. മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ഒമാനിലെ സർക്കാർ, അർധ സർക്കാർ മേഖലയിൽ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.

Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]

കോവിഡ് 19 വൈറസ് വ്യാപനവും എണ്ണ വിലയിലുണ്ടായ ഇടിവുമൂലവും കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്  ഒമാനിലെ സാമ്പത്തിക രംഗം. രാജ്യത്തെ സ്വകാര്യ മേഖലയെയും പ്രതിസന്ധി  സാരമായി ബാധിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപ് പ്രതിസന്ധിയുടെ പേരിൽ ഒമാൻ സ്വദേശികളായ തൊഴിലാളികളെ കമ്പനികളിൽ നിന്നും പിരിച്ചുവിടുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളും വിദേശികളോട് സേവനം നിർത്തി നാട്ടിലേക്ക് മടങ്ങുവാൻ നിർദ്ദേശം നല്‍കിയിരിക്കുകയാണ്. 46 ലക്ഷം വരുന്ന ജനസംഖ്യയിൽ മൂന്നിലൊന്ന് പ്രവാസികളാണ്.  2274 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. പത്ത് പേർ മരിക്കുകയും ചെയ്തു. സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബജറ്റ് വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന പ്രവാസികൾക്ക് തങ്ങളുടെ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.



Published by: Rajesh V
First published: April 30, 2020, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories