പഴയ കറന്‍സി നോട്ടുകൾ ഒമാൻ പിന്‍വലിക്കുന്നു; നിരോധനം ഓഗസ്റ്റ് ഒന്നു മുതല്‍
1970 ല്‍ മസ്കറ്റ് കറന്‍സി അതോറിറ്റിയും 1972 ല്‍ ഒമാന്‍ കറന്‍സി ബോര്‍ഡും പുറത്തിറക്കിയ 100 ബൈസ, കോര്‍ട്ടര്‍ റിയാല്‍, ഹാഫ് റിയാല്‍, വണ്‍ റിയാല്‍, ഫൈയ്വ് റിയാല്‍, ടെന്‍ റിയാല്‍ എന്നീ സീരീസിലുള്ള നോട്ടുകളാണ് പിന്‍വലിക്കുന്നത്.
news18
Updated: July 1, 2019, 5:57 PM IST

news18
- News18
- Last Updated: July 1, 2019, 5:57 PM IST
മസ്കറ്റ്: ഒമാനില്‍ പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നു. 1995 ന് മുന്‍പ് പുറത്തിറക്കിയ നോട്ടുകളാണ് നിരോധിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
1970 ല്‍ മസ്കറ്റ് കറന്‍സി അതോറിറ്റിയും 1972 ല്‍ ഒമാന്‍ കറന്‍സി ബോര്‍ഡും പുറത്തിറക്കിയ 100 ബൈസ, കോര്‍ട്ടര്‍ റിയാല്‍, ഹാഫ് റിയാല്‍, വണ്‍ റിയാല്‍, ഫൈയ്വ് റിയാല്‍, ടെന്‍ റിയാല്‍ എന്നീ സീരീസിലുള്ള നോട്ടുകളാണ് പിന്‍വലിക്കുന്നത്. 1976 ലും 1985 ലുമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 100 ബൈസ, 50 റിയാല്‍ നോട്ടുകളും, 1995 നു മുന്‍പുള്ള ഹോളോഗ്രാം ലൈന്‍ ഗ്രാഫിസ് ഇല്ലാത്ത 50 റിയാല്‍, 20 റിയാല്‍, 10 റിയാല്‍, 5 റിയാല്‍ നോട്ടുകളും നിരോധിച്ചിട്ടുണ്ട്.
പഴയ നോട്ടുകള്‍ റൂവിയിലെ സെന്‍ട്രല്‍ ബാങ്കിലും, സൊഹാര്‍, സലാല എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ശാഖകളില്‍ നിന്നും മാറ്റിയെടുക്കാമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.
Also Read സൗദിയിൽ നിന്നൊരു സന്തോഷവാർത്ത: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു