നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Gulf News | യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം

  Gulf News | യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം

  2019 ഓഗസ്റ്റ് 22ന് ഫുജൈറയിലെ മസാഫിയിൽവെച്ചാണ് അബ്ദുൽ റഹ്മാന് ഗുരുതര പരിക്കേറ്റത്.

  abdul_rahman

  abdul_rahman

  • Share this:
   ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്മാന്(37) ഒരു കോടി മൂന്നു ലക്ഷം രൂപ(506514 ദിർഹം) നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി (Dubai Court). ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അബ്ദുൽ റഹ്മാന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 2019 ഓഗസ്റ്റ് 22ന് ഫുജൈറയിലെ (Fujairah) മസാഫിയിൽവെച്ചാണ് അബ്ദുൽ റഹ്മാന് ഗുരുതര പരിക്കേറ്റത്. നിർത്തിയിട്ട വാഹനത്തിൽ ഇരിക്കുകയായിരുന്നു അബ്ദുൽ റഹ്മാൻ. മറ്റൊരു വാഹനം നിയന്ത്രണം തെറ്റി ഇദ്ദേഹത്തിന്‍റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റഹ്മാൻ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.

   അപകടം ഉണ്ടായതിന് ശേഷം എതിർ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ട്രാഫിക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹം പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു. തുടർന്ന് ഭീമമായ ചികിത്സാച്ചെലവ് ഉണ്ടായതിനെ തുടർന്ന് അബ്ദുൽ റഹ്മാൻ സുഹൃത്തുക്കളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ഈ അപേക്ഷ നിരസിച്ചു. ഇതോടെയാണ് ചികിത്സാരേഖകളും പൊലീസ് റിപ്പോർട്ടുകളും ശേഖരിച്ച് അബ്ദുൽ റഹ്മാൻ കോടതിയെ സമീപിച്ചത്. ഈ കേസിൽ അബ്ദുൽ റഹ്മാന് അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. എന്നാൽ ഇതിനെതിരെ ഇൻഷുറൻസ് കമ്പനി ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി.

   മാസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിൽ തെറ്റ് എതിർ ഡ്രൈവറുടെ ഭാഗത്താണെന്നും അബ്ദുൽ റഹ്മാന് സാരമായ പരിക്കേറ്റതായും കോടതി കണ്ടെത്തി. ഇതേത്തുടർന്ന് ഇൻഷുറൻസ് അതോറിറ്റി വിധിച്ച തുക തന്നെ നൽകണമെന്നും കോടതി വിധിച്ചു. ഇതോടെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അബ്ദുൽ റഹ്മാന്‍റെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ ഉൾപ്പടെയുള്ള മറുപടി മെമ്മോറാണ്ടം അദ്ദേഹത്തിന് തുണയാകുകയായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങൾ മേൽ കോടതികൾ പൂർണമായും തള്ളിക്കളഞ്ഞു.

   Death | അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച്

   മലപ്പുറം: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപ്പോകാൻ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌നഗര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ബഷീര്‍ (43) ആണ് മരിച്ചത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസെടുത്തശേഷമാണ് മുഹമ്മദ് ബഷീർ കുഴഞ്ഞുവീണ് മരിച്ചത്.

   Also Read- തിരുവല്ലയില്‍ പതിമൂന്നുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി

   സൌദി അറേബ്യയിലെ ജിദ്ദയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയാരുന്നു ബഷീര്‍. ആറു മാസം മുമ്പാണ് ഇദ്ദേഹം ലീവിന് നാട്ടിലെത്തിയത്. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ബിന്‍സിയ, ആയിശത്തു നിസ്‌വ. പിതാവ്: പരേതനായ തൊട്ടിയില്‍ സൈതലവി. മാതാവ്: നഫീസ. സഹോദരങ്ങള്‍: ഖദീജ, മൊയ്തീന്‍ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീല്‍, ഖമറുന്നീസ.
   Published by:Anuraj GR
   First published: