നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • സൗദി എയർപോർട്ടിൽ വീണ്ടും ഡ്രോൺ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

    സൗദി എയർപോർട്ടിൽ വീണ്ടും ഡ്രോൺ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

    ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബാ വിമാനത്താവളം ലക്ഷ്യം വച്ച് ഹൂതി വിമതാക്രമണം ഉണ്ടാകുന്നത്

    abha airport

    abha airport

    • News18
    • Last Updated :
    • Share this:
      റിയാദ്: സൗദിയിൽ വിമാനത്താവളം ലക്ഷ്യം വച്ച് ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സൗദിയുടെ തെക്കൻ മേഖലയിലുള്ള അബാ, ജിസാന്‍ എയർപോർട്ടുകൾ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സിറിയൻ പൗരനാണ് കൊല്ലപ്പെട്ടത്. അബാ വിമാനത്താവളത്തിലെ കാർ പാർക്കിംഗ് മേഖലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് സംശയിക്കുന്നത്.

      Also Read-എക്സൈസുകാർ ഇനി വെടിവെയ്ക്കും; ഫയറിങ് പരിശീലനം വീണ്ടും

      ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബാ വിമാനത്താവളം ലക്ഷ്യം വച്ച് വിമതാക്രമണം ഉണ്ടാകുന്നത്. ഈ മാസം ആദ്യം ഉണ്ടായ ആക്രമണത്തിൽ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായ യെമനിലെ ഹൂതി വിമതർക്കെതിരെ സർക്കാർ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. കഴിഞ്ഞ രണ്ട് മാസമായി സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതി വിമതർ ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നാണ് സൗദി ആരോപിക്കുന്നത്.

      First published:
      )}