• HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 47 ആയി

COVID 19| കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 47 ആയി

Corona death in Dubai | ദുബായിൽ ഹോട്ടൽ മാനേജരായ പാലക്കൽ അബ്ദുറഹ്മാൻ ആണ് മരിച്ചത്. ഗൾഫ് നാടുികളിൽ മരിച്ച മലയാളികളുടെ എണ്ണം 18 ആയി

പാലക്കൽ അബ്ദുറഹ്മാൻ

പാലക്കൽ അബ്ദുറഹ്മാൻ

  • Share this:
    ദുബായ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ ദുബായിൽ വെച്ച്‌ മരിച്ചത്.

    ദുബായിൽ ഹോട്ടൽ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന.

    BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]

    ഗൾഫ് നാടുകളിലാകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 18 മലയാളികളാണ്. 24 മണിക്കൂറിനിടെ യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചിരുന്നു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി ബി. രാജബാലൻ നായർ (71) ന്യൂയോർക്കിലും തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കൽ വീട്ടിൽ അബ്ദുൾഹമീദ് (47) ദുബായിലുമാണ് മരിച്ചത്.



    Published by:Rajesh V
    First published: