നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് വിമാനത്തിൽ ഒരു യാത്രക്കാരൻ മാത്രം; വിലക്ക് തുടരുന്നതിനിടെ ദുബായിലേക്ക് പറന്ന് മലയാളി

  450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് വിമാനത്തിൽ ഒരു യാത്രക്കാരൻ മാത്രം; വിലക്ക് തുടരുന്നതിനിടെ ദുബായിലേക്ക് പറന്ന് മലയാളി

  ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയതാണ് യാസീൻ ഹസന്റെ അപൂര്‍വ യാത്രയ്ക്ക് വഴിതുറന്നത്.

  യാസീൻ ഹസൻ

  യാസീൻ ഹസൻ

  • Share this:
   ദുബായ്: ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് നിലവിൽ വിലക്കുണ്ട്. എന്നാൽ ഇതിനിടെ കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനത്തിലെ ഒരേയൊരു യാത്രക്കാരനായി മലയാളി ദുബായിലെത്തി. ഏകദേശം 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്റ്‌സിന്റെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോയിങ് 777-300 വിമാനത്തിലാണ് യാസീനുല്‍ കുന്നത്താടി ദുബായിലേക്ക് പറന്നത്. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ ഹസൻ മാത്രം ഉണ്ടായിരുന്നത്.

   ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയതാണ് യാസീൻ ഹസന്റെ അപൂര്‍വ യാത്രയ്ക്ക് വഴിതുറന്നത്. കഴിഞ്ഞ അഞ്ചിനാണ് നാട്ടിലേക്ക് പോയത്. എമിറേറ്റ്സിന്റെ ടിക്കറ്റ് ലഭ്യമായിരുന്ന ജൂൺ 16നാണ് ദുബായിലേക്ക് ബുക്കിങ് ലഭിച്ചതും. പാസ്പോർട്ടിന്റെ പകർപ്പ് ട്രാവൽ ഏജൻസി എമിറേറ്റ്സിന് അയച്ചതോടെ ദുബായ് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രയ്ക്ക്പെട്ടെന്ന് അനുമതി നൽകുകയായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം യാത്ര പുറപ്പെട്ടോളൂ എന്ന് എമിറേറ്റ്സ് സന്ദേശമെത്തിയെങ്കിലും പിന്നീട് വിമാനം റദ്ദാക്കിയാതായും അറിയിച്ചു. 25ന് പിസിആർ ടെസ്റ്റ് നടത്തി യാത്രയ്ക്ക് തയാറായിക്കൊള്ളൂ എന്ന് അറിയിപ്പ് ലഭിച്ചു.

   Also Read- ആകാശ യാത്രയ്‌ക്ക് ചെലവേറും; രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് കൂട്ടി

   വിരലിലെണ്ണാൻ മാത്രം ആളുകളേ കൊച്ചി വിമാനത്താവളത്തിലും ഉണ്ടായിരുന്നുള്ളൂ. സിഐഎസ്എഫ് സെക്യൂരിറ്റിയിൽ നിന്ന് ഒരു യാത്രക്കാരനേ ഉള്ളൂവെന്ന് മനസ്സലാക്കി. എന്നാലും 400 പേർക്കോളം യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഇങ്ങനെ ഒറ്റയ്ക്കൊരു യാത്ര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്ന് യാസിൻ പറഞ്ഞു. താനും എട്ടു ജീവനക്കാരും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗോൾഡൻ വീസ ഉള്ളയാൾ മാത്രമായി വിമാനം പുറപ്പെട്ടത് അവർക്കും കൗതുകമായി. ഇങ്ങനെ യാത്രാനുമതി ലഭിക്കുമെന്നത് ഇപ്പോൾ വല്ലപ്പോഴും മാത്രം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പുതിയ അറിവായിരുന്നെന്ന് യാസിൻ പറഞ്ഞു.

   'ക്രൂ മെമ്പേഴ്‌സിന് പോലും കാര്യങ്ങളൊന്നും അറിയില്ല. വല്ലപ്പോഴുമാണ് അവര്‍ക്കുതന്നെ ഡ്യൂട്ടി ഉള്ളത്. തിരിച്ചു പോകുന്നത് കാര്‍ഗോ ഫ്ളൈറ്റ് ആയിട്ടാണ് മിക്കവാറും. അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും അറിയില്ലായിരുന്നു ഇതൊരു പാസഞ്ചര്‍ ഫ്ള്ളൈറ്റ് ആയി തന്നെയാണ് തിരിച്ചു പോകുന്നത് എന്നുള്ളത്. ഒരാള്‍ക്ക് വേണ്ടിയാണെങ്കിലും നിയമങ്ങളെല്ലാം ഒരു പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പോലെതന്നെ പാലിക്കണം. വിമാനം ഇറങ്ങി കാര്‍ വരെ അവര്‍ എന്നെ അനുഗമിച്ചു'- ബിസിനസ് ക്ലാസിലെ രാജകീയ യാത്രയെ കുറിച്ച് യാസീനുല്‍ വിവരിച്ചു. യാത്രകള്‍ തന്‍റെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല അത്ഭുതങ്ങളും മുന്നില്‍പ്പെടാറുണ്ടെന്നും യാസീനുല്‍ പറഞ്ഞു.

   Also Read- Covid 19 | കോവിഡ് വാക്സിൻ പോലെ റെംഡെസിവിർ മരുന്ന് ഇനി കേന്ദ്രം നൽകില്ല

   ബുധനാഴ്ച മുംബൈയിൽ നിന്ന് ഗോൾഡൻ വീസയുള്ള ഭവേഷ് ജാവേരി എന്ന വ്യവസായിയും ഗോൾഡൻ വീസക്കാർക്ക് ലഭിക്കുന്ന അനുമതി നേടി ഇതുപോലെ ഒറ്റയ്ക്ക് എമിറേറ്റ് വിമാനത്തിൽ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് നിലവിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
   Published by:Rajesh V
   First published: