HOME » NEWS » Gulf »

സൗദിയില്‍ മൂന്നുമാസത്തിനിടെ ജോലി നഷ്ടമായത് ഒന്നേകാൽ ലക്ഷം വിദേശികൾക്ക്

സൗദിയിലെ സ്വകാര്യ മേഖലയിൽ 83 ലക്ഷം തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിൽ 16,49,820 പേർ വിദേശികളായിരുന്നു.

News18 Malayalam | news18-malayalam
Updated: October 25, 2019, 12:25 PM IST
സൗദിയില്‍ മൂന്നുമാസത്തിനിടെ ജോലി നഷ്ടമായത് ഒന്നേകാൽ ലക്ഷം വിദേശികൾക്ക്
saudi
  • Share this:
റിയാദ്: സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിയതോടെ സൗദിയില്‍ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമായി. മൂന്നു മാസത്തിനിടെ 1,33,652 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇക്കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചവർക്കാൻ തൊഴിൽ നഷ്ടമായത്. അതേസമയം പുതിയതായി തൊഴിൽ ലഭിച്ച സ്വദേശികളുടെ എണ്ണം വൻതോതിൽ വർധിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മൂന്ന് മാസങ്ങളിൽ 44,814 സൗദി സ്വദേശികൾക്ക് സ്വകാര്യ മേഖലയില്‍ പുതിയതായി തൊഴില്‍ ലഭിച്ചിട്ടുണ്ട്. മാനവശേഷി വികസന സമിതി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പരാർമശിക്കുന്നത്. സൗദിയിലെ സ്വകാര്യ മേഖലയിൽ 83 ലക്ഷം തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിൽ 16,49,820 പേർ വിദേശികളായിരുന്നു. ഇവരിൽ ഒന്നേകാൽ ലക്ഷത്തോളം പേർക്കാണ് ജോലി നഷ്ടമായത്.

പതിന്നാലുകാരനെ മോശമായി തൊട്ടു; ദുബായിൽ യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ

സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിയതോടെ ദിവസവും നൂറുകണക്കിന് സ്വദേശികൾ ജോലിയിൽ പ്രവേശിക്കുന്നുണ്ട്. പ്രതിദിനം ശരാശരി 492 സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുന്നതായാണ് കണക്ക്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം 20.3 ശതമാനമായി കൂടിയിട്ടുണ്ട്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനം കുറയുകയും ചെയ്തു.
First published: October 25, 2019, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories