യുകെ വിസ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട മലയാളി വിദ്യാർത്ഥിനിക്ക് രക്ഷകനായി പാക് ഡ്രൈവർ

യുകെ വിസ കൂടാതെ എമിറേറ്റ്സ് ഐഡി, യുഎഇ ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് ഇൻഷുറൻസ് കാര്‍ഡ്, ക്രെഡിറ്റ് കാർഡ്, 1000 ദിർഹം എന്നിവയും വാലറ്റിൽ ഉണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: January 14, 2020, 10:03 AM IST
യുകെ വിസ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട മലയാളി വിദ്യാർത്ഥിനിക്ക് രക്ഷകനായി പാക് ഡ്രൈവർ
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: യുകെ വിദ്യാർഥി വിസ ഉൾപ്പെട്ട വാലറ്റ് നഷ്ടമായ കേരള സ്വദേശിയായ പെൺകുട്ടിക്ക് പാകിസ്ഥാനി ടാക്സി ഡ്രൈവർ രക്ഷകനായി. ദുബായിൽ മാതാപിതാക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ റെയ്ച്ചൽ റോസ് എന്ന പെൺകുട്ടിക്കാണ് പാക് ടാക്സി ഡ്രൈവർ മൊദസ്സാർ ഖാദിം രക്ഷകനായത്.
യുകെയിലേക്ക് തിരിച്ചു പോകാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെയാണ് റെയ്ച്ചലിന് വിസ നഷ്ടമായത്.

യുകെയിൽ കോർപ്പറേറ്റ് നിയമ വിദ്യാർഥിനിയായ റെയ്ച്ചൽ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ പോകുന്നതിനിടെ ജനുവരി 4നാണ് മൊദസ്സാർ ഖാദിമിന്റെ ടാക്സിയിൽ ഒരു സുഹൃത്തിനൊപ്പം കയറിയത്. മറ്റൊരു ടാക്സിയിൽ മറ്റ് സുഹൃത്തുക്കൾ എത്തിയപ്പോൾ റെയ്ച്ചലും സുഹൃത്തും മൊദസ്സാർ ഖാദിമിന്റെ ടാക്സിയിൽ നിന്നിറങ്ങി അതിൽ കയറി. ഇതിനിടെ റെയ്ച്ചൽ വാലറ്റ് ഖാദിമിന്റെ ടാക്സിയിൽ മറന്നുവയ്ക്കുകയായിരുന്നു.

also read:കനത്ത മഴയിൽ വെള്ളപ്പൊക്കം ബാധിച്ച ദുബായിലെ റോഡുകൾ വീണ്ടും തുറന്നു

പിന്നീട് ഏറെ കഴിഞ്ഞാണ് വാലറ്റ് മറന്ന കാര്യം റെയ്ച്ചലിന് ഓർമ വന്നത്. യുകെ വിസ കൂടാതെ എമിറേറ്റ്സ് ഐഡി, യുഎഇ ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് ഇൻഷുറൻസ് കാര്‍ഡ്, ക്രെഡിറ്റ് കാർഡ്, 1000 ദിർഹം എന്നിവയും വാലറ്റിൽ ഉണ്ടായിരുന്നു.

ജനുവരി 13ന് റെയ്ച്ചലിന് ഒരു പരീക്ഷയും ഉണ്ടായിരുന്നു. കോളജിൽ വിളിച്ച് കാര്യം അറിയിച്ചപ്പോൾ പുതിയ വിസയ്ക്ക് അപേക്ഷിക്കാനായിരുന്നു നിർദേശം ലഭിച്ചത്. ഇതിനു പിന്നാലെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. യാത്ര ആരംഭിക്കാത്തതിനാൽ ആർടിഎ കാൾ സെൻറർ വഴി ഡ്രൈവറെ കണ്ടുപിടിക്കാനും കഴിഞ്ഞില്ല.

also read:ഒരു കൊതുകുകടി തകർത്തത് 17 കാരിയുടെ ജീവിതം; സഹായം തേടി ഷാർജയിലെ മലയാളി കുടുംബം

ഇതിനിടെ ഖാദിം രണ്ട് ട്രിപ്പുകൾ പൂർത്തിയാക്കിയിരുന്നു. അപ്പോഴായിരുന്നു അദ്ദേഹം വാലറ്റ് ശ്രദ്ധിച്ചത്. എന്തെങ്കിലും ഫോൺ നമ്പറോ മറ്റോ ലഭിക്കുമോ എന്നറിയാനായി ഖാദിം വാലറ്റ് പരിശോധിച്ചെങ്കിലും ലഭിച്ചത് കാർഡുകളും കാശു മാത്രമാണ്. വാലറ്റിൽ കണ്ട ഡ്രൈവിംഗ് ലൈസൻസിന്‍റെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്താനായി ഖാദിം ആർടിഎ കോൾ സെന്ററിൽ വിളിച്ചു. രാത്രി പത്ത് മണി കഴിഞ്ഞതിനാൽ മറ്റ് സഹായം തേടാനായിരുന്നു ഖാദിമിന് ലഭിച്ച വിവരം. ഇതോടെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി.

എന്നാൽ പൊലീസ് വഴി ഇത് കൈമാറുന്നതിന് സമയമെടുക്കുമെന്നും അതിനാൽ പെൺകുട്ടിയെ കണ്ടെത്തി നേരിട്ട് കൈമാറാൻ പൊലീസ് സ്റ്റേഷനിൽ കണ്ട മറ്റൊരു ടാക്സി ഡ്രൈവർ ഉപദേശിച്ചു. ഇതനുസരിച്ച് ഇൻഷുറൻസ് കാർഡ് നമ്പറും എമിറേറ്റ്സ് ഐഡിയും ഉപയോഗിച്ച് പെൺകുട്ടിയെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.

ഇതിനിടെ ഖാദിം നൽകിയ വിവരങ്ങളും റെയ്ച്ചലിന്റെ പരാതിയിലെ വിവരങ്ങളും സമാനമാണെന്ന് കണ്ടെത്തിയ ആർടിഎ കോൾ സെന്റർ ഖാദിമിനെ തിരികെ വിളിച്ചു. ഇവർ നൽകിയ നമ്പറിൽ വിളിച്ച ശേഷം നേരിട്ടെത്തി ഖാദിം റെയ്ച്ചലിനും കുടുംബത്തിനും വാലറ്റ് കൈമാറി. ഖാദിം ചെയ്ത ഉപകാരത്തിന് റെയ്ച്ചലിന്റെ കുടുംബം 600 ദിർഹം ഇയാൾക്ക് നൽകി. ആദ്യം ഖാദിം നിരസിച്ചെങ്കിലും കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്ന് വാങ്ങി. ഖാദിമിനെ പ്രശംസിച്ചു കൊണ്ട് ഇവർ ആർടിഎക്ക് കത്തെഴുതുകയും ചെയ്തു.
Published by: Gowthamy GG
First published: January 13, 2020, 9:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading