നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മാളിലെ വസ്ത്രം മാറുന്ന മുറിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  മാളിലെ വസ്ത്രം മാറുന്ന മുറിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  ഫിറ്റിങ് റൂമിൽ എത്തിയപ്പോൾ അയാൾ പാന്‍റ്സിന്‍റെ സിപ്പർ തുറന്നു. സിപ്പർ മുകളിലേക്ക് വലിക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു, അയാൾ എന്റെ ഇടതു കൈ പിടിച്ച് അവന്റെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ ശ്രമിച്ചു

  news18

  news18

  • Share this:
   ദുബായ്: മാളിലെ വസ്ത്രംമാറുന്ന മുറിയിൽവെച്ച് യുവതിയുടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പാകിസ്ഥാനി യുവാവിനെതിരെ കോടതിയിൽ വിചാരണ തുടങ്ങി. ഫിറ്റിംഗ് റൂമിൽവെച്ച് തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ യുവതിയെ നിർബന്ധിച്ചുവെന്നാണ് കേസ്.

   ഈ വർഷം മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 40 കാരനായ പാകിസ്താൻകാരൻ മാളിലെ തുണിക്കടയുടെ ഫിറ്റിംഗ് റൂമിലായിരുന്നു. ഈ സമയം അവിടേക്ക് എത്തിയ യുവതിയെ കൈയിൽ പിടിച്ച് ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ നിർബന്ധിക്കുകയായിരുന്നു.

   “മാളിനുള്ളിൽ നടന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ദുബായ് പോലീസിന് യുവതി മുന്നറിയിപ്പ് നൽകി,” ഫിറ്റിംഗ് റൂമിനുള്ളിലായിരിക്കെ പ്രതി തന്നെ വിളിച്ചുവരുത്തിയതാണെന്നും യുവതി പറഞ്ഞു. “അവൻ എന്നെ വരാൻ വിളിച്ചു, ഫിറ്റിങ് റൂമിൽ എത്തിയപ്പോൾ അയാൾ പാന്‍റ്സിന്‍റെ സിപ്പർ തുറന്നു. സിപ്പർ മുകളിലേക്ക് വലിക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു, അയാൾ എന്റെ ഇടതു കൈ പിടിച്ച് അവന്റെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ ശ്രമിച്ചു. ഈ സമയം ഞാൻ മാറാൻ ശ്രമിച്ചു, പക്ഷേ അയാൾ എന്റെ മറ്റേ കൈ ഉപയോഗിച്ച് അവന്റെ ഷർട്ട് വലിച്ചു, ”- യുവതി പറഞ്ഞു.
   TRENDING:Nandigram And The Left | ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി [NEWS]COVID 19| ക​ര്‍​ണാ​ട​ക​യി​ല്‍ SSLC പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
   ഇരയെ ലൈംഗികമായി പീഡിപ്പിച്ചതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തി.

   വിചാരണ ജൂലൈ 15 വരെ മാറ്റിവെച്ചു. അതുവരെ പ്രതി കസ്റ്റഡിയിൽ തുടരും.
   Published by:Anuraj GR
   First published:
   )}