News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 22, 2020, 10:58 PM IST
Murder
ദുബായ്; ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയതടക്കം ഒന്നിലധികം കുറ്റങ്ങൾക്ക് റിപ്പയറിങ്ങിന് എത്തിയ പാകിസ്ഥാനി യുവാവ് വിചാരണ നേരിടുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ദുബായിലെ വില്ലയിൽ ഇന്ത്യൻ ദമ്പതികൾ കൊലചെയ്യപ്പെട്ടത്. 48 കാരനും 40 വയസുള്ള ഭാര്യയുമാണ് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ 18കാരിയായ മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി പ്രതിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. വിവിധ കുറ്റങ്ങൾക്ക് 24 കാരനായ പ്രതി ദുബായ് കോടതിയിൽ വിചാരണ നേരിടുന്നു. കവർച്ച ലക്ഷ്യമിട്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വീട്ടിൽ റിപ്പയറിങ്ങിന് എത്തിയപ്പോൾ വൻതോതിതുള്ള പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയാണ് പ്രതി കവർച്ച നടത്താൻ ലക്ഷ്യമിട്ടത്.
കരുതിക്കൂട്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്. കൊലപാതകക്കുറ്റം കൂടാതെ, കൊലപാതകശ്രമം, നിർബന്ധിത കവർച്ച, അതിക്രമം തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമതത്തിയിട്ടുണ്ട്. പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്താനാണ് ജൂൺ 17നു പ്രതി വീട്ടിൽ കയറിയത്. എല്ലാവരും ഉറങ്ങാൻ കിടക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ വില്ലയുടെ ഗേറ്റ് കടന്ന് അകത്തു പ്രവേശിക്കുകയായിരുന്നു. വീട്ടിനുള്ളിൽ കടന്നശേഷം ഇയാൾ കുറച്ചുനേരം ചുറ്റിനടന്നു. ആദ്യം ഒരു വാലറ്റ് എടുത്ത് അതിൽ ഉണ്ടായിരുന്ന 2,000 ദിർഹം ഇയാൾ കൈവശപ്പെടുത്തി.
Also Read-
നാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം അച്ഛന് മുന്നിൽവെച്ച്
തുടർന്ന് പ്രതി മുകളിലത്തെ നിലയിലുള്ള ദമ്പതികളുടെ മുറിയിലേക്ക് കടക്കാൻ ശ്രമിച്ചു. ഈ സമയം അനക്കം കേട്ട് ദമ്പതികൾ ഉണർന്ന്, ബഹളംവെച്ചു. എന്നാൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രതി അവരെ കുത്തുകയായിരുന്നു. ഇയാൾ ദമ്പതികളെ പലതവണ കുത്തുകയും തുടർന്ന് മകളെ കുത്തിക്കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു.
മാതാപിതാക്കളുടെ നിലവിളി കേട്ട് അവരുടെ മുറിയിലേക്ക് ഓടിയെത്തി, അക്രമിയെ നേരിടുന്നതിനിടെയാണ് പെൺകുട്ടിക്കും കുത്തേറ്റത്. പെൺകുട്ടിയുടെ പരിക്ക് സാരമുള്ളതായിരുന്നില്ല. അവർ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ഇതേസമയം പെൺകുട്ടിയുടെ ഇളയ സഹോദരിയുംആ വീട്ടിൽ ഉണ്ടായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ശേഷം പ്രതി അതേ സ്ഥലത്ത് തന്നെ കത്തി നീക്കം ചെയ്തു. ക്രൈം ടൂളിൽ വിരലടയാളം പതിച്ചതിനാൽ ഷാർജയിൽ വെച്ച് പോലീസിന് പ്രതിയെ തിരിച്ചറിയാനും അറസ്റ്റുചെയ്യാനും സാധിച്ചു.
പോലീസ് ചോദ്യം ചെയ്യലിൽ, അന്ന് കത്തി വാങ്ങിയതായി പ്രതി സമ്മതിച്ചു. നേരത്തെ ഇതേ വീട്ടിൽ റിപ്പയറിങ് ജോലിക്ക് എത്തിയപ്പോൾ വൻതോതിൽ പണം സൂക്ഷിച്ചിരിക്കുന്നതു കണ്ടതുകൊണ്ടാണ് കവർച്ച നടത്താൻ ഈ വീട് തെരഞ്ഞെടുത്തതെന്നും പ്രതി ദുബായ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Published by:
Anuraj GR
First published:
October 22, 2020, 10:58 PM IST