• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കാര്യം നിസാരം:ദുബായിൽ ഇന്ത്യക്കാരനെ പാകിസ്ഥാനി കൊലപ്പെടുത്തി

News18 Malayalam
Updated: January 14, 2019, 11:53 AM IST
കാര്യം നിസാരം:ദുബായിൽ ഇന്ത്യക്കാരനെ പാകിസ്ഥാനി കൊലപ്പെടുത്തി
News18 Malayalam
Updated: January 14, 2019, 11:53 AM IST
ദുബായ്: ഇന്ത്യക്കാരനായ സഹമുറിയനെ പാകിസ്ഥാൻ സ്വദേശി കൊലപ്പെടുത്തിയത് നിസാര തർക്കത്തിന്‍റെ പേരിലെന്ന് റിപ്പോർട്ട്. തർക്കം ഒത്തുതീർപ്പായശേഷം ഉറങ്ങുന്നതിനിടയിൽ 46-കാരനായ ഇന്ത്യക്കാരനെ പാകിസ്ഥാനി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ജെബൽ അലിയിലായിരുന്നു സംഭവം.

ഉറക്കം തടസപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയും മുറിയിലെ ലൈറ്റ് ഓഫാക്കത്തതും ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇവർക്കൊപ്പം താമസിക്കുന്ന മറ്റുള്ളവർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ ഉറങ്ങുന്നതിനിടയിൽ പാകിസ്ഥാൻ സ്വദേശി 20 സെന്‍റിമീറ്റർ നീളമുള്ള കത്തി ഉപയോഗിച്ച് ഇന്ത്യക്കാരനെ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പക്ഷിക്കൂട്ടിലടച്ചയാളെ യു.എ.ഇ. ജയിലിലടച്ചു

മദ്യലഹരിയിലായിരുന്നു പ്രതിയെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. സംഭവം നടക്കുന്നതിന്‍റെ രണ്ടുദിവസം മുമ്പ് മാത്രമാണ് പ്രതി ഇന്ത്യക്കാർ ഉൾപ്പെടുന്ന താമസസ്ഥലത്ത് എത്തിയത്.

കേസിലെ വിചാരണ ജനുവരി 27 വരെ നിർത്തിവെച്ചിട്ടുണ്ട്. അതുവരെ പ്രതി പൊലീസ് കസ്റ്റഡിയിലായിരുന്നു.
First published: January 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...