ദുബായിൽ ശമ്പളം കൂടും; പുതിയ ശമ്പളനയത്തിന് അംഗീകാരമായി

പുതിയ ശമ്പള ഘടന അനുസരിച്ച് ജീവനക്കാർക്ക് കുറഞ്ഞത് പത്ത് ശതമാനം വർദ്ധനവ് ലഭിക്കും. പ്രൊഫഷണൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഒമ്പത് മുതൽ 16 ശതമാനം വരെയാണ്.

News18 Malayalam | news18-malayalam
Updated: January 21, 2020, 8:18 AM IST
ദുബായിൽ ശമ്പളം കൂടും; പുതിയ ശമ്പളനയത്തിന് അംഗീകാരമായി
dubai metro
  • Share this:
ദുബായ്: സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് ദുബായ്. പുതിയ ശമ്പള-ഇൻക്രിമെന്‍റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2020 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന നിലയ്ക്കാണ് ദുബായിൽ ശമ്പളവർദ്ധന നടപ്പാക്കുന്നത്. പുതിയ ശമ്പള ഘടന അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് പത്ത് ശതമാനം വർദ്ധനവ് ലഭിക്കും. പ്രൊഫഷണൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഒമ്പത് മുതൽ 16 ശതമാനം വരെയാണ്.

കൂടാതെ ജോലി സമയത്തിൽ ഇളവ് അനുവദിക്കാനും പാർട്ട് ടൈമായി ജോലി ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നയം. ബിരുദധാരിയായ സ്വദേശിക്ക് മിനിമം ശമ്പളം ഉറപ്പാക്കുന്നുണ്ട്. റിസ്ക്ക അലവൻസ്, എയർ ടിക്കറ്റ് അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വിരമിക്കൽ ആനുകൂല്യം എന്നിവയിലും പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് ഇടപെട്ടാണ് പുതിയ ശമ്പളഘടന ആവിഷ്ക്കരിച്ചിരിക്കുന്നത്. ദുബായിലെ സർക്കാർ ജീവനക്കാരുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതരത്തിൽ തൊഴിൽഘടനയിലും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. മാനവവിഭവശേഷിയുടെ കാര്യത്തിൽ ലോകം ദുബായിയെ മാതൃകയാക്കുന്നതരത്തിലേക്കുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
First published: January 21, 2020, 8:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading