യുവതി കുളിക്കുന്നത് സാഹസികമായി മൊബൈലില്‍ പിടിച്ചു; യുവാവിന് ഇനി അഴിയെണ്ണാം

ബാത്ത്‌റൂമിന്റെ ചെറിയ ഹോളിലൂടെയായിരുന്നു യുവാവ് യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്

news18
Updated: February 19, 2019, 11:22 AM IST
യുവതി കുളിക്കുന്നത് സാഹസികമായി മൊബൈലില്‍ പിടിച്ചു; യുവാവിന് ഇനി അഴിയെണ്ണാം
dubai court
  • News18
  • Last Updated: February 19, 2019, 11:22 AM IST IST
  • Share this:
ദുബായ്: യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തിയ ശ്രീലങ്കന്‍ യുവാവ് ദുബായില്‍ പിടിയില്‍. അല്‍ റഷിദിയയില്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് യുവാവ് ഫോണില്‍ പകര്‍ത്തിയത്. കേസിന്റെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു.

ബാത്ത്‌റൂമിന്റെ ചെറിയ ഹോളിലൂടെയായിരുന്നു 38 കാരനായ ശ്രീലങ്കന്‍ യുവാവ് യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read: നഗ്‌നവീഡിയോ കാട്ടി യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് കുടുങ്ങി

 

'ഞാന്‍ കുളിക്കുന്നതിനിടെ ബാത്ത്‌റൂമിന്റെ ഹോളിലുടെ അകത്തേക്ക് വെച്ച മൊബൈല്‍ ക്യാമറ കാണുകയായിരുന്നു. സഹായത്തിനായി ശബ്ദമുണ്ടാക്കിയപ്പോള്‍ ക്യാമറയുടെ ഉടമ രക്ഷപ്പെടുകയും ചെയ്തു.' 22 കാരിയായ ശ്രീലങ്കന്‍ യുവതി പറഞ്ഞു.

ബാത്ത് റൂമിന്റെ ഭിത്തി യുവാവിന്റെ റൂമിന്റെ സമീപത്തായിരുന്നെന്നും അവര്‍ പറയുന്നു. 'ഞാന്‍ നഗ്നയായപ്പോള്‍ ചിത്രങ്ങള്‍ എടുക്കാന്‍ അയാള്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു' യുവതി കൂട്ടിച്ചേര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്ത ദുബായ് പൊലീസ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading