COVID 19 WARNING| ഈ നാലു ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവര്‍ ഹോം ക്വാറന്‍റൈനിൽ ആകണം

നിലവിൽ മാർച്ച് 31 വരെയാണ് നിയന്ത്രണങ്ങൾ. ഇതെല്ലാം താത്ക്കാലിക നിയന്ത്രണങ്ങളാണെന്നും സമയോചിതമായി മാറ്റങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിൽ മാർച്ച് 31 വരെയാണ് നിയന്ത്രണങ്ങൾ.

News18 Malayalam | news18-malayalam
Updated: March 17, 2020, 8:42 AM IST
COVID 19 WARNING| ഈ നാലു ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവര്‍ ഹോം ക്വാറന്‍റൈനിൽ ആകണം
corona
  • Share this:
യുഎഇ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും ഹോം ക്വാറന്റൈൻ ആകണം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച ഈ നിര്‍ദേശം നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇ, ഖത്തർ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കാണ് പതിനാല് ദിവസത്തെ ഹോം ക്വാറന്റൈൻ നിർദേശിച്ചിരിക്കുന്നത്. ഈ രാജ്യങ്ങൾ വഴി എത്തിയവർക്കും നിർദേശം ബാധകമാണ്.

അതുപോലെ തന്നെ യൂറോപ്യൻ യൂണിയന്‍, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലുൾപ്പെട്ട രാജ്യങ്ങൾ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ അർധരാത്രി മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കില്ല. ഇത് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട സർക്കുലറിൽ പറയുന്നു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ നേരത്തെ തന്നെ പ്രഖ്യാപിച്ച യാത്രാനിയന്ത്രണങ്ങൾക്കൊപ്പം പുതിയതായി നിര്‍ദേശങ്ങൾ കൂട്ടിച്ചേർത്ത സർക്കുലർ കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.



നിലവിൽ മാർച്ച് 31 വരെയാണ് നിയന്ത്രണങ്ങൾ.ഇതെല്ലാം താത്ക്കാലിക നിയന്ത്രണങ്ങളാണെന്നും സമയോചിതമായി മാറ്റങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]
First published: March 17, 2020, 8:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading