• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ദുബായിൽ 51 കാരിയെ ബലാത്സംഗം ചെയ്ത ഫോട്ടോഗ്രാഫർക്ക് അഞ്ചു വർഷം തടവ്


Updated: January 8, 2019, 7:45 AM IST
ദുബായിൽ 51 കാരിയെ ബലാത്സംഗം ചെയ്ത ഫോട്ടോഗ്രാഫർക്ക് അഞ്ചു വർഷം തടവ്

Updated: January 8, 2019, 7:45 AM IST
ദുബായ്; ബ്രിട്ടൻ സ്വദേശിനിയായ നഴ്സിനെ ബലാത്സംഗം ചെയ്തയാൾക്ക് ദുബായിൽ അഞ്ച് വർഷം തടവ്. സിറിയൻ സ്വദേശിയായ യുവാവിനെയാണ് ദുബായ് കോടതി ശിക്ഷിച്ചത്.

2017 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. യുവാവും കാമുകിയും കൂടി 51കാരിയായ നഴ്സിന്‍റെ വീട്ടിൽ എത്തുകയും, വീട് വാടകയ്ക്ക് നൽകുമോയെന്ന് ചോദിക്കുകയും ചെയ്തു. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ യുവാവിന്‍റെ കാമുകി അവിടെനിന്ന് പുറത്തേക്ക് പോയി. അതിനുശേഷമാണ് യുവാവ് നഴ്സിനെ ആക്രമിച്ചത്. നഴ്സിനെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

യുഎഇയെ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതിന് 10 വർഷം ജയിൽ
Loading...

സംഭവശേഷം സ്ത്രീ പൊലീസിൽ പരാതി നൽകി. ദുബായ് പൊലീസ് അതിവേഗം പ്രതിയെ പിടികൂടുകയായിരുന്നു. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി കഴിഞ്ഞ ദിവസം യുവാവിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.
First published: January 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍