തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ജോലിക്കാരും മലയാളികള്‍: ദുബായ് ഭരണാധികാരി

news18
Updated: February 16, 2019, 2:17 PM IST
തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ജോലിക്കാരും മലയാളികള്‍: ദുബായ് ഭരണാധികാരി
uae prime minister
  • News18
  • Last Updated: February 16, 2019, 2:17 PM IST IST
  • Share this:
ദുബായ്: ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ സ്വീകരണം. മലയാളികളുമായുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സംഭാഷണങ്ങള്‍ സന്തോഷം നല്‍കുന്നതായിരുന്നെന്ന് പിണറായി പ്രതികരിച്ചു.

ദുബായ് മര്‍മൂം പാലസിലെ കൂടിക്കാഴ്ചയുടെ വീഡിയോ സഹിതമാണ് പിണറായി സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 'യുഎഇ യില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്' എന്ന് യുഎആ പ്രധാനമന്ത്രി ചോദിച്ചെന്നും 'മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ്' ഷെയ്ഖ് മുഹമ്മദിന് നല്‍കിയതെന്നും പിണറായി പറഞ്ഞു.

Also Read:  പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: പിണറായി വിജയന്‍

 

കേരളം സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചിട്ടുണ്ടെന്നും പിണറായി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചതെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ഷെയ്ഖ് ആരാഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ മാസം കേരളം സന്ദര്‍ശിക്കാന്‍ നല്ല സമയമാണെന്ന് യുഎഇ ഭരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. യുഎഇ യി ലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി, യുഎഇ മന്ത്രി റീം അല്‍ ഹാഷിമി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading