യുഎഇ സന്ദർശനത്തിനിടെ പ്രധാനമന്ത്രിക്ക് പൊതുപരിപാടികളില്ല

ഓർഡർ ഓഫ് സായ്ദ് പുരസ്ക്കാരം ഷെയ്ഖ് മൊഹമ്മദ് ബിൻ സായ്ദ് അൽ നഹ്യാൻ അബുദാബിയിൽവെച്ച് നരേന്ദ്ര മോദിക്ക് സമ്മാനിക്കും

news18-malayalam
Updated: August 20, 2019, 1:03 PM IST
യുഎഇ സന്ദർശനത്തിനിടെ പ്രധാനമന്ത്രിക്ക് പൊതുപരിപാടികളില്ല
modi
  • Share this:
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ പൊതുപരിപാടികളില്ല. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചതാണ് ഇക്കാര്യം.

ഓഗസ്റ്റ് 23ന് ദുബായിൽ എത്തുന്ന നരേന്ദ്ര മോദി പിറ്റേദിവസം അബുദാബിയിലേക്ക് പോകും. അവിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിൻ സായ്ദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഓർഡർ ഓഫ് സായ്ദ് പുരസ്ക്കാരം ഷെയ്ഖ് മൊഹമ്മദ് ബിൻ സായ്ദ് അൽ നഹ്യാൻ നരേന്ദ്ര മോദിക്ക് സമ്മാനിക്കും.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനവും അബുദാബി ക്ഷേത്രത്തിലെ ഉത്സവവും ഒരുമിച്ച്

മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് പ്രത്യേക സ്റ്റാമ്പ് നരേന്ദ്ര മോദി പുറത്തിറക്കും. ഇതിനുപുറമെ റൂപേ ഡെബിറ്റ് കം ക്രെഡിറ്റ് കാർഡും നരേന്ദ്ര മോദി പുറത്തിറക്കും.

അബുദാബിയിൽനിന്ന് പ്രധാനമന്ത്രി ബഹ്റിനിലേക്ക് പോകും.
First published: August 20, 2019, 1:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading