• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പതിമൂന്നുകാരിയെ പീഡിപ്പിച്ച് സൗദിയിലേക്ക് കടന്നു; മലയാളിയെ റിയാദിൽ നിന്നും പിടികൂടി

പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്.

news18
Updated: July 17, 2019, 8:30 AM IST
പതിമൂന്നുകാരിയെ പീഡിപ്പിച്ച് സൗദിയിലേക്ക് കടന്നു; മലയാളിയെ റിയാദിൽ നിന്നും പിടികൂടി
arrest
news18
Updated: July 17, 2019, 8:30 AM IST
റിയാദ്: പോക്സോ കേസ് പ്രതിയായ മലയാളിയെ സൗദി ഇന്റർപോൾ റിയാദിൽ നിന്ന് പിടികൂടി. പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. മൂന്നാഴ്ച മുമ്പാണ് ഇന്റർപോൾ സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്. റിയാദിലെ അൽഹൈർ ജയിലിലാണ് ഇപ്പോൾ സുനിൽ കുമാർ.

റിയാദിലെത്തിയ കൊല്ലം പൊലീസ് കമ്മീഷ്ണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സുനിൽ കുമാറിനെ കേരളത്തിലെത്തിക്കും.

also read: തൊഴിൽ പരിശീലനത്തിന്റെ മറവിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് ലൈംഗിക പീഡനം; സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം

2017ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന സുനിൽ കുമാർ നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പട്ടികജാതിക്കാരിയാണ് പെൺകുട്ടി. കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്താണ് ഇയാൾ. സ്ഥിരം മദ്യപാനിയായ ഇളയച്ഛൻ വഴിയാണ് പെൺകുട്ടിയുടെ വീടുമായി സുനിൽകുമാർ ബന്ധം സ്ഥാപിച്ചത്.

അന്ന് 13 വയസുകാരിയായിരുന്ന പെൺകുട്ടിയെ സുനിൽകുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സഹപാഠികൾ വഴി സംഭവം അധ്യാപകർ അറിയുകയായിരുന്നു. അധ്യാപകരാണ് സംഭവം ചൈൽഡ് ലൈനിനെ അറിയിച്ചത്. ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഭീഷണിപ്പെടുത്തി നിരന്തരം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി വ്യക്തമായി.

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇയാൾ റിയാദിലേക്ക് പോയി. റിയാദിൽ കഴിയുന്ന സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വർഷമായി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണാതെ വന്നതോടെയാണ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. സിബിഐ വഴിയാണ് സൗദി ഇന്റർപോളുമായി ബന്ധപ്പെട്ടത്.

ബലാത്സംഗം, കുട്ടികൾക്കെതിരായ പീഡനം(പോക്സോ), പട്ടികജാതി പട്ടിക വർഗത്തിനെതിരായ അക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് സുനിൽ കുമാറിനെതിരെ കുറ്റംചുമത്തിയിരിക്കുന്നത്. നാട്ടിലെത്തിക്കുന്ന പ്രതിയെ കരുനാഗപ്പള്ളി അസി. പൊലീസ് കമ്മീഷണർ ഓഫീസിലാണ് ഹാജരാക്കുക.

കൊല്ലം ജില്ല ക്രൈംറെക്കോർഡ്സ് ബ്യൂറോ അസി. പൊലീസ് കമീഷ്ണർ എം അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ പ്രകാശ് എന്നിവരോടൊപ്പം ഞായറാഴ്ച കമ്മീഷ്ണർ മെറിൻ ജോസഫ് റിയാദിലെത്തിയിരുന്നു.

അതേസമയം ഈ സംഭവത്തിനു ശേഷം പീഡനത്തിനിരയായ പെൺകുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിള മന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവിടെവെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കിയിരുന്നു. മഹിള മന്ദിരത്തിലെ ദുരനുഭവങ്ങളെ തുടർന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് വിവരം. ഈ സംഭവത്തിൽ ഉത്തരവാദികളായ മഹിള മന്ദിരത്തിലെ ജീവനക്കാർ ജയിലിലാണ്.
First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...