നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മലയാളി കുടുംബത്തിന് കാറില്‍ തണലേകി; അജ്മാന്‍ പോലീസിന് കിരീടവകാശിയുടെ ആദരം

  മലയാളി കുടുംബത്തിന് കാറില്‍ തണലേകി; അജ്മാന്‍ പോലീസിന് കിരീടവകാശിയുടെ ആദരം

  മലയാളി കുടുംബത്തിന് കാറില്‍ തണലേകിയ അജ്മാന്‍ പോലീസിനെ കിരീടവകാശി ആദരിച്ചു

  • Share this:
   മലയാളി കുടുംബത്തിന് കാറില്‍ തണലേകിയ അജ്മാന്‍ പോലീസിനെ കിരീടവകാശി ആദരിച്ചു. കിരീടവകാശിയായ ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നു ഐമി പോലീസുദ്ദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്ദുല്ല, ഫാത് അല്‍ റഹ്‌മാന്‍ അഹമദ് അബ്ഷര്‍ എന്നിവരെയാണ് ആദരിച്ചത്.

   സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ പി.സി.ആര്‍ കേന്ദ്രത്തിലെത്തിയതായിരുന്നു ഒരു കുടുംബം. വൈകീട്ട് അഞ്ചിനേ പരിശോദനാ കേന്ദ്രം തുറക്കുകയുള്ളു എന്നത് കൊണ്ട് മലയാളികളായ അവര്‍ വെയിലത്ത് കാത്ത് നിന്നു. ഇത് കണ്ട പോലീസുകാര്‍ കുടുംബത്തെ തങ്ങളുടെ വാഹനത്തില്‍ കയറ്റിയിരുത്തുകയായിരുന്നു.
   ഇതിന് ശേഷം കുടുംബനാഥന്‍ തന്റെ വീഡിയോ ചിത്രീകരിക്കുകയും പോലീസ്‌കാര്‍ക്ക് നന്ദി പറഞ്ഞ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ വൈറലാവുകയും അധികൃതര്‍ പോലീസുകാരെ ആദരിക്കുകയുമായിരുന്നു.
   സ്വദേശികളാണെങ്കിലും പ്രവാസികളാണെങ്കിലും സമൂഹത്തിന് സേവനവുമായി അജ്മാന്‍ കൂടെയുണ്ടാവുമെന്ന് ട്വീറ്റ് ചെയ്ത കിരീടവകാശി പോലീസുകാകുടെ സത്പ്രവര്‍ത്തിയെ അഭിനന്ദിച്ചു.

   Also Read - മന്ദാകിനി ഹിറ്റ്; കാനഡയില്‍ നിന്നൊരു മലയാളിത്തം നിറഞ്ഞ വാറ്റ്

   കാനഡയില്‍ ഹിറ്റായി മലയാളിത്തം നിറഞ്ഞ നാടന്‍ വാറ്റ്. പേര് മന്ദാകിനി. കൊമ്പന്‍ ബിയറിനും മഹാറാണിക്കും ശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മന്ദാകിനി. കരിമ്പ് വാറ്റിയെടുത്ത് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ ബോട്ടിലിന്റെ പുറത്ത് മലബാറി വാറ്റ് എന്നാണ് എഴുതിയിരിക്കുന്നത്.

   കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്താണ് മഹറാണിയും മട്ട അരിയില്‍ നിന്നും കൊമ്പന്‍ ബിയര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ പരിപൂര്‍ണ്ണ വിവരങ്ങള്‍ mandakini.ca എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

   മന്ദാകിനിയുടെ നിര്‍മ്മാണമാകട്ടെ നാടന്‍ വാറ്റിനെ ഓര്‍മ്മിപ്പിക്കും വിധമാണ്. ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തൂസ് മലബാറിക്കസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും മലബാര്‍ മേഖലയിലെ നാടന്‍ വാറ്റിനെ സമാനമായ രീതിയിലാണ് നിര്‍മ്മാണം.

   കാനഡയില്‍ 39.95 കനേഡിയന്‍ ഡോളറാണ് മന്ദാകിനിക്ക് വില. 2300 ഓളം ഇന്ത്യ രൂപ വരും ഇത്. മന്ദാകിനിയുടെ ഉത്പാദനം നടക്കുന്നത് കാനഡയിലെ വോണ്‍ ഒന്റാറിയയോയിലെ ഡിസ്റ്ററിയിലാണ്.

   മഹാറാണിക്കും കൊമ്പന്‍ ബിയറിനും പിന്നില്‍ മലയാളി കരങ്ങള്‍ ഉള്ളത് പോലെ മന്ദാകിനിക്ക് പിന്നിലും മലയാളിയുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമ്മുക്ക് കരുതാം. ഇതിന് പിന്നിലാരണെന്ന് സൈബര്‍ ലോകവും തിരയുന്നുണ്ട്.
   Published by:Karthika M
   First published: